കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ റൈസ് ബക്കറ്റ് ചലഞ്ച്, കാണൂ

  • By Meera Balan
Google Oneindia Malayalam News

ഐസ് ബക്കറ്റ് ചലഞ്ച് ഇന്ത്യയിലും തരംഗമാകുന്നതിനിടയില്‍ റൈസ് ബക്കറ്റ് ചലഞ്ചുമായി ഹൈദരാബാദുകാരിയായ വീട്ടമ്മ. ഇന്ത്യയുടെ വിശപ്പടക്കാന്‍ റൈസ് ബക്കറ്റ് ചലഞ്ച് എന്ന ആശയവുമായി രംഗത്തെത്തിയിരിയ്ക്കുന്നത് ഹൈദരാബാദുകാരിയായ മഞ്ജു ലത കലാനിധി.

ഫെയ്‌സ് ബുക്കിലൂടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ റൈസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ടത്. അവരവരുടെ താമസ്ഥലത്തിനടുത്തുള്ള പാവപ്പെട്ടവര്‍ക്ക് ഒരു ബക്കറ്റ് അരിയോ അല്ലെങ്കില്‍ ഒരു ബക്കറ്റ് ഭക്ഷണ സാധനമോ നല്‍കുന്നതാണ് റൈസ് ബക്കറ്റ് ചലഞ്ച്.

ചലഞ്ച് ഏറ്റെടുത്തില്ലെങ്കില്‍ 100 രൂപയുടെ മരുന്ന് സര്‍ക്കാര്‍ ആശുപത്രിയ്ക്ക് ദാനം ചെയ്യുക. ജലം പാഴാക്കി കളയുന്ന ഐസ് ബക്കറ്റ് ചലഞ്ചിന് പകരം ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി റൈസ് ബക്കറ്റ് ചലഞ്ചിനിറങ്ങിയ മഞ്ജുവിനെപ്പറ്റിയും റൈസ് ബക്കറ്റ് ചലഞ്ചിനെപ്പറ്റിയും കൂടുതല്‍ അറിയാം.

റൈസ് ബക്കറ്റ് ചലഞ്ച്

റൈസ് ബക്കറ്റ് ചലഞ്ച്

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് റൈസ് ബക്കറ്റ് ചലഞ്ച് ലക്ഷ്യമിടുന്നത്

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഫേസ് ബുക്കിലൂടെയാണ് റൈസ് ബക്കറ്റ് ചലഞ്ച് എന്ന ആശയം മുന്നോട്ട് വച്ചത്

മഞ്ജു ലത കലാനിധി

മഞ്ജു ലത കലാനിധി

ഹൈദരാബാദുകാരിയായ മഞ്ജു ലത കലാനിധിയാണ് ചലഞ്ചിന് തുടക്കമിട്ടത്

സെലിബ്രിറ്റികളില്ല

സെലിബ്രിറ്റികളില്ല

തലയില്‍ ഐസ് വെള്ളം ഒഴിയ്ക്കുന്ന സെലിബ്രിറ്റികളുടെ തിരക്കൊന്നും റൈസ് ബക്കറ്റ് ചലഞ്ചിനില്ല. പങ്കെടുക്കുന്നവര്‍ സാധാരണക്കാര്‍

ചലഞ്ച് എങ്ങനെ

ചലഞ്ച് എങ്ങനെ

അരി കൈമാറുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഹാഷ് റൈസ് ബക്കറ്റ് ചലഞ്ചില്‍ പോസ്റ്റ് ചെയ്യാം. വെല്ലുവിളി സ്വീകരിയ്ക്കാന്‍ മൂന്ന് പേരെ ടാഗ് ചെയ്യാം. വെല്ലുവിളി സ്വീകരിച്ചാവും ഇല്ലെങ്കിലും 100രൂപയുടെ മരുന്നുകള്‍ സംഭാവന ചെയ്യാം.

മികച്ച പ്രതികരണം

മികച്ച പ്രതികരണം

പരിപാടിയുടെ വിജയത്തിനായി തുടങ്ങിയ ഫേസ് ബുക്ക് പേജിനും റൈസ് ബക്കറ്റ് ചലഞ്ചിനും നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നത്.

English summary
The Rice Bucket Challenge, a New Made-in-India Charity Chain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X