കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂഡ് ഓയില്‍ വിലയിലെ കുതിച്ചുച്ചാട്ടം; രൂപയുടെ മൂല്യം 6 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍

Google Oneindia Malayalam News

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുച്ചാട്ടം ഇന്ത്യന്‍ രൂപയെ 6 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ കൊണ്ടു ചെന്നെത്തിച്ചു. മൂന്നാം സെഷനിലും ക്രൂഡ് ഓയില്‍ നേട്ടമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ രൂപ ചൊവ്വാഴ്ച ആറ് മാസത്തെ താഴ്ന്ന നിരക്കിലെത്തിയത്. 71.52 ഡോളറില്‍ തുറന്ന ആഭ്യന്തര കറന്‍സി ആദ്യ ഇടപാടുകളില്‍ ഒരു ഡോളറിന് 71.64 എന്ന നിലയിലാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച ക്ലോസ് ചെയ്ത 71.43 ല്‍ നിന്ന് 0.24 ശതമാനം ഇടിവ്. കറന്‍സി 71.64 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. നേരത്തെ ഫെബ്രുവരി 7 നായിരുന്ന ഇത്രയും താഴന്ന നിലയിലേക്ക് രൂപയെത്തിയത്. ഈ വര്‍ഷം ഇതുവരെ യൂണിറ്റ് 2.3 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.

പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസയുമായി ഇന്ത്യ പീക്ക് സീസണില്‍ 25 ഡോളറിന് 30 ദിവസത്തെ ഇ-ടൂറിസ്റ്റ് വിസയുമായി ഇന്ത്യ

 crudeoilandindianrupee

കഴിഞ്ഞ ക്ലോസിംഗിലെ 6.589 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തുവര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് വരുമാനം 6.595 ശതമാനമാണ്. പ്രീ-ട്രേഡില്‍, ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികയായ സെന്‍സെക്‌സ് 0.1 ശതമാനം ഉയര്‍ന്ന് 37441.75 പോയിന്റിലെത്തി. ഈ വര്‍ഷം ഇതുവരെ സൂചിക 3.7% മാത്രമായാണ് ഉയര്‍ന്നത്. ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ 8.31 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഇക്വിറ്റികളിലും 2.91 ബില്യണ്‍ ഡോളര്‍ കടത്തിലും വാങ്ങിയിട്ടുണ്ട്.

യുഎന്‍എസ്സി അനൗപചാരിക സെഷനില്‍ അക്‌സായി ചിന്‍ വിഷയം ഉയര്‍ത്തി ചൈനയുഎന്‍എസ്സി അനൗപചാരിക സെഷനില്‍ അക്‌സായി ചിന്‍ വിഷയം ഉയര്‍ത്തി ചൈന

ഏഷ്യന്‍ കറന്‍സികള്‍ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ചൈന റെന്‍മിന്‍ബി 0.23%, തായ്വാന്‍ ഡോളര്‍ 0.16%, ഇന്തോനേഷ്യന്‍ റുപ്പിയ 0.16%, മലേഷ്യന്‍ റിംഗിറ്റ് 0.08%, ഫിലിപ്പീന്‍സ് പെസോ 0.08% എന്നിങ്ങനെയായി താഴ്ന്നു. അതേസമയം, സിംഗപ്പൂര്‍ ഡോളര്‍ 0.09 ശതമാനവും ജാപ്പനീസ് യെന്‍, തായ് ബഹത്ത് 0.08 ശതമാനവും ഉയര്‍ന്നു. പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് കറന്‍സിയുടെ കരുത്ത് അളക്കുന്ന ഡോളര്‍ സൂചിക 98.298 എന്ന നിലയിലായിരുന്നു, ഇത് മുന്‍പ് ക്ലോസ് ചെയ്ത 98.347 ല്‍ നിന്ന് 0.05 ശതമാനമായി കുറഞ്ഞു.

English summary
The rise in crude oil prices brought the Indian rupee down to record low.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X