ദേവേന്ദ്ര ഫഡ്‌നാവിസിന് അധോലോക ബന്ധം; ആരോപണവുമായി നവാബ് മാലിക്
മുംബൈ: നാര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ സംരക്ഷിക്കാന്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആരോപിച്ചു. ഫഡ്‌നാവിസ് രാഷ്ട്രായത്തിലെ ക്രമിനലാണെന്നും അദ്ദേഹം ആരോപിച്ചു. നോട്ട് നിരോധനത്തിന് ശേഷം റവന്യൂ ഇന്റലിജന്‍സ് ബികെസിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ 14.56 കോടിയുടെ കള്ളനോട്ട് പിടിച്ചെടുത്തുവെന്നും പ്രതിപക്ഷ നേതാവും അന്നത്തെ മുഖ്യമന്ത്രിയും ചേര്‍ന്ന് കേസ് കുഴിച്ച്മൂടിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് മുംബൈയിലും, മഹാരാഷ്ട്രയിലും ക്രമിനല്‍ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നത് ഫഡ്‌നാവിസിന്റെയും, സമീര്‍ വാങ്കഡെയുടെയും സൗഹൃദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷമായി ഐആര്‍എസ് ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെ എങ്ങനെയാണ് മുംബൈയില്‍ നിയമിതനായതെന്ന് തനിക്ക് അറിയണമെന്നും മാലിക് പറഞ്ഞു. ഇരട്ട പാസ്‌പോര്‍ട്ടുമായി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട റിയാസ് ഭാട്ടിയയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെന്നും മാലിക് പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമുള്ള ഫോട്ടോയില്‍ ഭാട്ടിയയെ കണ്ടിരുന്നുവെന്നും പ്രധാനമന്ത്രി മോദി പങ്കെടുത്ത ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും മാലിക് ആരോപിച്ചു.\

1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളുമായി നവാബ് മാലിക്കും കുടുംബവും ഭൂമി ഇടപാട് നടത്തിയിരുന്നുവെന്ന് സംശയിക്കുന്നതായി കഴിഞ്ഞ ദിവസം ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. ഈ ആരോപണത്തെ മാലിക് ശക്തമായി നിഷേധിക്കുകയായിരുന്നു. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ റെയ്ഡ് നടത്തി ലഹരി വസ്‌കുക്കള്‍ പിടിച്ചെടുത്തതായി സമീര്‍ വാങ്കഡെ പറഞ്ഞിരുന്നു. ഇത് പിന്നാലെ അദ്ദേഹത്തിനെതിരെ നിരവധി തവണയാണ് നവാബ് മാലിക് രംഗത്തെത്തിയിരുന്നത്.
അതേസമയം നവാബ് മാലിക്കിന്റെ പ്രസ്ഥാവനക്കെതിരെ ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും രംഗത്ത് വന്നു. നവാബ് മാലിക്ക ദിവസേന പത്രങ്ങള്‍ക്ക് മുമ്പില്‍ വന്ന് കള്ളം പറയുകയാണെന്ന് അമൃത ഫഡ്‌നാവിസ് പറഞ്ഞു. ദിനേനെ എന്‍സിബിക്കെതിരെയാണ് അദ്ദേഹം കള്ളങ്ങള്‍ പറയുന്നതെന്നും ഇത് എന്‍സിബിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും അമൃത ആരോപിച്ചു. മുംബൈ ക്രൂയിസ് ഷിപ്പ് ലഹരി ക്കേസില്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യത്തില്‍ വിടുകയായിരുന്നു.
Before Diwali. After Diwali pic.twitter.com/yW0jxXAw2O
— St . Sinner. (@retheeshraj10) November 10, 2021












Click it and Unblock the Notifications