കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്നു വീണു; ഒരു മരണം, 25ഓളം പേർ കുടുങ്ങി കിടക്കുന്നു!

Google Oneindia Malayalam News

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സോലാപൂർ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. കോലാപ്പൂരിൽ നിന്ന് 150 കിലോമീറ്റർ മാറി കർമല വില്ലേജിലാണ് സംഭവം. 25ഓളം പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

<strong>ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...</strong>ഇനി 'ഗാന്ധി' വേണ്ട; രാഹുൽ ഗാന്ധി പേര് മാറ്റുന്നു, ഞെട്ടണ്ട സംഭവം സത്യമാണ്, സംഭവം ഇങ്ങനെ...

കെട്ടിടത്തിൽ അകപ്പെട്ടവരിൽ എട്ട് പേരെ രക്ഷപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെല്ലാം ബാങ്ക് ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. അഗ്നിശമന സേന രംഗത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Maharashtra

ഇത് രണ്ടാം തവണയാണ് മൺസൂൺ സീസണിൽ മഹാരാഷ്ട്രയിൽ കെട്ടിടം തർന്ന് അപകടം ഉണ്ടാകുന്നത്. ജുലൈ 17ന് മുംബൈയിലെ ഡോഗ്രി ഏരിയയിൽ നാല് നില കെട്ടിടം തകർന്ന് പതിമൂന്ന് പേർ മരിച്ചിരുന്നു. രക്ഷാ പ്രവർത്തനത്തിൽ ഒന്നിലധികം സംഘങ്ങൾ എത്തിയിട്ടുണ്ട്. വീണുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തികൊണ്ടിരിക്കുകയാണ്.
English summary
The roof of a building in Maharashtra's Solapur has collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X