ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; റോജര്‍ പെന്റോസിന് പുരസ്‌കാരം
സ്‌റ്റോക്ക്‌ഹോം: 2020 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസിന് പുരസ്‌കാരം.റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കും പുരസ്‌ക്കാരം.

സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുടെ ഒരു പകുതി റോജര്‍ പെന്റോസിനും മറുപകുതി റെയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിമാനുമായി നല്‍കും.
ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഗാലക്‌സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാരം.
Recommended Video
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam












Click it and Unblock the Notifications