കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്‌ക്കൂള്‍ തുറന്നു; രക്ഷിതാക്കളുടെ നിര്‍ബന്ധ പ്രകാരമെന്ന് വാദം

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പശ്ചിമബംഗാളില്‍ സ്‌ക്കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചു. പശ്ചിമ മിഡ്‌നാപൂരിലെ ഗട്ടല്‍ മേഖലയിലാണ് സംഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തക്കരുതെന്ന മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഗസ്റ്റ് 12 ന് നാല് മണിക്കൂര്‍ സ്‌ക്കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചത്.

എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്‌ക്കൂള്‍ തുറന്നതെന്നാണ് പ്രധാനാധ്യാപകന്റെ വാദം. പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടത്തണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധികൃതരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് സക്കൂള്‍ അധികൃതര്‍ പറയുന്നു.

school

ഈ ആവശ്യം പരിഗണിച്ചുകൊണ്ട് എല്ലാ മുന്‍ കരുതല്‍ നിര്‍ദേശങ്ങളോടെയും സാമൂഹിക അകലം പാലിച്ചുകൊണ്ടും ക്ലാസുകള്‍ സംഘടിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കി. പിന്നീട് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇത് നിര്‍ത്തിവെക്കുകയായിരുന്നു.

എന്നാല്‍ രക്ഷിതാക്കളുടെ നിര്‍ദേശം മാത്രം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ ക്ലാസ് സംഘടിപ്പിച്ചതിന് എന്ത് നടപടി നേരിടാനും തയ്യാറാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സധാരണ ഒരു ദിവസം 1000 വിദ്യാര്‍ത്ഥികള്‍ വരെ എത്താറുള്ള സ്‌ക്കൂളില്‍ ക്ലാസ് സംഘടിപ്പിച്ച നാല് മണിക്കൂറില്‍ 100 കുട്ടികള്‍ വരെയായിരുന്നു ഹാജരായത്.

ഇതോടൊപ്പം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ക്ലാസുകള്‍ നിര്‍ബന്ധമാണെന്ന് രക്ഷിതാക്കള്‍ തന്നെ ഇങ്ങോട്ട് നിര്‍ദേശിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. അതേസമയം ക്ലാസ് സംഘടിപ്പിക്കുന്നതിമായി പ്രധാനാധ്യാപകന്‍ സ്‌ക്കൂള്‍ കമ്മിറ്റിയില്‍ നിന്നും അനുവാദം വാങ്ങിയിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.സംഭവത്തെകുറിച്ച് അറിയില്ലെന്നാണ് വിദ്യഭ്യാസ വകുപ്പില്‍ നിന്നുള്ള സ്‌ക്കൂള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇത് സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് അയക്കും.

വ്യാഴാഴ്ച്ച ഏറ്റവും കൂടിയ നിരക്കിലാണ് പശ്ചിംബംഗാളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച്ച മാത്രം ഇവിടെ 2997 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 1,07323 ആയി.2259 പേരാണ് ഇതുവരേയും കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപുംഇസ്രായേൽ-യുഎഇ കരാർ; വിജയച്ചിരിയില്‍ യുഎഇക്കും ഇസ്രായേലിനുമൊപ്പം ഡൊണാൾഡ് ട്രംപും

'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി'യുഎഇ പലസ്തീനെ ചതിക്കുകയായിരുന്നു, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കുകയില്ല'; ആഞ്ഞടിച്ച് തുര്‍ക്കി

'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!

English summary
The school reopened in West bengal even when the lockdown restrictions exist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X