• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

താന്ത്രിക് സെക്സ്, പീഡനം, ബലാത്സംഗം, വിവാദ പരാമർശങ്ങൾ, സ്വാമി നിത്യാനന്ദയുടെ ജീവിതം ഇങ്ങനെ...

cmsvideo
  സെ്ക്‌സ് ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ട് ആശ്രമത്തില്‍ കയറ്റുന്ന ആള്‍ദൈവം | Oneindia Malayalam

  ഗുജറാത്തിലെ ആശ്രമവുമായി ക്രിമിനൽ കേസിൽ പ്രതി ആയതോടെയാണ് സ്വയം ആൾദൈവമെന്ന് വിശേഷിപ്പിക്കുന്ന നിത്യാനന്ദ വീണ്ടും വാർത്തകളിൽ നിറയുന്നത്. ഗുജറാത്ത് പോലീസ് നിത്യാനന്ദയെ തേടികൊണ്ടിരിക്കുകയാണ്. എന്നാൽ ബംഗളൂരുവിൽ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തോടെ വിവാദ ആൾ ദൈവം രാജ്യം തന്നെ വിട്ടിരിക്കുകയാണ്. ണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആശ്രമത്തിൽ പാർപ്പിച്ചു എന്നും, അവരെക്കൊണ്ട് ആശ്രമത്തിനായി സംഭാവന പിരിച്ചു എന്ന പരാതിയിന്മേലാണ് ഗുജറാത്ത് പോലീസ് അന്വേഷണം തുടങ്ങിയത്.

  പ്രാണപ്രിയ, പ്രിയതത്വ എന്നുപേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാന നടത്തിപ്പുകാരാണ് അറസ്റ്റിലായ രണ്ട് പേരും. പലപ്പോഴും വിവാദങ്ങളിൽ ഒഴുകി നടന്നിരുന്ന വ്യക്തിയാണ് നിത്യാനന്ദ. തന്റെ ഓരോ പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നു. ആദ്യമായി നിത്യാനന്ദ വാർത്തകളിൽ ഇടം പിടിച്ചത്, നടി രഞ്ജിതയുമായുള്ള ഒരു വീഡിയോ പുറത്ത് വന്നതോടെയാണ്.

  എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ

  എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ

  ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസയും തമിഴ് നടി രഞ്ജിതയുമായിരുന്നു വിവാദ വീഡിയോയിൽ ഉണ്ടായിരുന്നത്. സ്വാമിയുടെ മുൻഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ ആയിരുന്നു ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത്. കോടതിയും കേസും ഒക്കെ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നെങ്കിലും, രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.

  ആദ്യ സംഭവമല്ല

  ആദ്യ സംഭവമല്ല

  2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞു.

  ബലാത്സംഗം, പീഡനം

  2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം ആരോപണങ്ങളൊന്നും തന്നെ നിത്യാനന്ദയെ ഏശിയില്ല എന്ന തന്നെ പറയാം. പിന്നീട് വീണ്ടും അതേ പ്രവർത്തികളുമായി ഇദ്ദേഹം സജീവമായെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

  താന്ത്രിക് സെക്സ്

  താന്ത്രിക് സെക്സ്

  താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിനന് വാങ്ങുന്നത്.

  ശാരീരികമായ അടുത്തിടപഴകലുകൾ

  ശാരീരികമായ അടുത്തിടപഴകലുകൾ

  ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ട്.

  സംസ്കൃതം സംസാരിക്കുന്ന പശുവും കാളയും

  സംസ്കൃതം സംസാരിക്കുന്ന പശുവും കാളയും

  പശുക്കളെയും കാളകളെയും കൊണ്ട് സംസ്കൃതം സംസാരിപ്പിക്കാനുള്ള സോഫ്റ്റ്‌വെയർ താൻ കണ്ടുപിടിച്ചെന്നും ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം തെറ്റാണെന്നുള്ള വിവാദ പ്രഖ്യാപനങ്ങൾ നടത്തി സ്വാമി നത്യാനന്ദ സോഷ്യൽ മീഡിയയിൽ വിവാദ സ്വാമിയായി നലകൊള്ളുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും ക്രിമനൽ കേസ് നിത്യാനന്ദയുടെ പേരിൽ വരുന്നത്. എന്തായാലും ഇത്തവണ സ്വാമി നിത്യാനന്ദയെ വിദേശത്തുചെന്നും അറസ്റ്റുചെയ്തു കൊണ്ടുവരും എന്നാമ് ഗുജറാത്ത് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

  English summary
  The secret life of Swami Nithyananda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X