കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരിപ്പിന് അവസാനം, പ്രവാസികള്‍ നാട്ടിലേക്ക്...മാലദ്വീപിലേക്കും ദുബായിലേക്കും കപ്പല്‍ പുറപ്പെട്ടു

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെ തുടര്‍ന്ന് വിദേശത്ത് കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതനായി നാവികസേന കപ്പലുകള്‍ പുറപ്പെട്ടു. ദുബായിലേക്ക് ഒരു കപ്പലും മാല ദ്വീപിലേക്ക് രണ്ട് കപ്പലുമാണ് പുറപ്പെട്ടത.് തിരക്കടലില്‍ നിയോഗിച്ചിരുന്ന കപ്പലുകളാണ് ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നതെന്് നാവികസേന അറിയിച്ചു. കൊച്ചിയിലേക്കാണ് വിദേശഇന്ത്യക്കാരുമായി കപ്പല്‍ എത്തിച്ചേരുകയെന്നാണ് വിവരം. ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് ഷര്‍ഗുല്‍ എന്നീ കപ്പലുകളാണ് ദൗത്യത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

ship

കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കുന്നത് സംബന്ധിച്ച് തീരുമാനം ഒന്നും തന്നെയായില്ല. എന്നാല്‍ ക്വാറന്റീനില്‍ കഴിയുന്ന ചെലവ് അവര്‍ തന്നെ വഹിക്കണമെന്നാണ് സൂചന. ഇവര്‍ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും തീരുമാനമെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഏകദേശം 48 മണിക്കൂര്‍ വേണം ദുബായില്‍ നിന്നും മാലയില്‍ നിന്നും കൊച്ചിയിലെത്താന്‍ കാലവര്‍ഷമുള്ള സമയമായതിനാല്‍ കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സമ്മതപത്രം വാങ്ങിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം യുഎഇയില്‍ നിന്നാണ് പ്രവാസികളെ ഒഴിപ്പിക്കുന്നത്. കപ്പലുകള്‍ക്ക് പുറമെ വിമാനമാര്‍ഗത്തിലൂടെയും വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നുണ്ട്.

അതേസമയം, പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യത്തെ വിമാനം പറന്നിറങ്ങുക. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്ന് കരിപ്പൂരിലേക്കും എത്തും എന്നാണ് സൂചന. വ്യാഴാഴ്ചയാണ് വിമാനങ്ങളെത്തുക.പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാനം സജ്ജമാണെന്ന് കേരളം നേരത്തെ തന്നെ അറിയിച്ചിട്ടുളളതാണ്. രണ്ട് ലക്ഷത്തോളം പേര്‍ക്കുളള ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ യാത്ര കേരളത്തിലേക്ക് തന്നെ ആക്കിയതെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായ പവന്‍ കപൂര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
കാത്തിരിപ്പിന് അവസാനം, പ്രവാസികള്‍ നാട്ടിലേക്ക് | Oneindia Malayalam

വിമാന ടിക്കറ്റിന് 13,000 രൂപയാണ് ഈടാക്കുക എന്നാണ് സൂചനകള്‍. നിലവില്‍ 1,92,500 പ്രവാസികളുടെ പട്ടികയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ആദ്യം ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ ആണ് മുന്‍ഗണനാ ക്രമത്തില്‍ തിരികെ എത്തിക്കുക. അതിന് ശേഷം അമേരിക്കയും ഇംഗ്ലണ്ടും അടക്കമുളള മറ്റ് രാജ്യങ്ങലിലേക്കും പ്രത്യേക വിമാനങ്ങളയക്കും.

English summary
The ship sailed to the Maldives and Dubai to evacuate stranded indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X