ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ശിരോമണി അകാലിദൾ
ചണ്ഡീഗഡ്: ചരിത്രത്തിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ചവെച്ച് ശിരോമണി അകാലിദൾ (എസ്എഡി). പഞ്ചാബിൽ 117 സീറ്റിൽ വെറും മൂന്ന് സീറ്റ് മാത്രമാണ് എസ്എഡിക്ക് വിജയിക്കാൻ സാധിച്ചത്. രൂപികരിച്ച് 102 വർഷം പിന്നിടുമ്പോൾ ഇക്കഴിഞ്ഞ പഞ്ചാബ് തിരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവികൾ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ പ്രകടനം എന്ന നിലയിൽ വിലയിരുത്താം.
സംസ്ഥാനത്ത് കോൺ ഗ്രസിന്റെ പ്രകടനവും അങ്ങേയറ്റം പരിതാപകരമായിരുന്നു. 77 സീറ്റുകളിൽ ഉണ്ടായിരുന്ന കോൺ ഗ്രസ് 18 സീറ്റായി കുറഞ്ഞു അധികാരവും നഷ്ടപ്പെട്ടു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും അധികാരത്തിലെത്താൻ കോൺ ഗ്രസിന് സാധിച്ചില്ല. ഈ തിരഞ്ഞെടുപ്പിന് മുമ്പ് വരെ പഞ്ചാബ് ഭരിച്ചിരുന്ന ഈ രണ്ട് പാർട്ടികളുടെയും പ്രകടനം പരിശോധിച്ചാൽ 2002ൽ എസ്എഡി 41ൽ വിജയിച്ചെങ്കിലും കോൺഗ്രസ് 62ൽ വിജയിച്ച് അധികാരത്തിലെത്തിയതിനാൽ സർക്കാർ രൂപീകരിക്കാനായില്ല. എന്നാൽ 2007ൽ എസ്എഡി 49 സീറ്റുകൾ നേടുകയും 19 സീറ്റുകളുണ്ടായിരുന്ന ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസ് 44 സീറ്റുകൾ നേടി.

2012ൽ എസ്എഡി-ബിജെപി സഖ്യം യഥാക്രമം 56, 12 സീറ്റുകൾ നേടി അധികാരം നിലനിർത്തി. 46 പേരുമായി കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി തുടർന്നു. എന്നാൽ 2017ൽ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് 77 സീറ്റുകളിൽ വിജയിച്ച് അധികാരം തിരിച്ചുപിടിച്ചു. അന്ന് എസ്എഡിക്ക് 15 സീറ്റിലും ബിജെപി 3 സീറ്റിളും തൃപ്തിപ്പെടേണ്ടി വന്നു. ഇപ്രാവശ്യം മജ്ഹ, ദോബ, മാൾവ എന്നീ മൂന്ന് സീറ്റുകൾ മാത്രമാണ് എസ്എഡിക്ക് നേടാൻ സാധിച്ചത്.
ശിരോമണി അകാലിദളിന്റെ അധ്യക്ഷൻ എന്ന നിലയിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യാൻ എസ്എഡിയുടെ കോർ കമ്മിറ്റി മാർച്ച് 14 ന് യോഗം ചേരുമെന്നും സുഖ്ബീർ സിംഗ് ബാദൽ വെള്ളിയാഴ്ച പറഞ്ഞു. ജനങ്ങളുടെ ജനവിധി പൂർണ്ണഹൃദയത്തോടെയാണ് പാർട്ടി സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് അനുകൂലമായില്ലെങ്കിലും പാർട്ടിത്തായി കഠിനാധ്വാനം ചെയ്ത പാർട്ടി പ്രവർത്തകർക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ വൻ വിജയത്തെ കുറിച്ച് പ്രതികരിച്ച അദ്ദേഹം, പഞ്ചാബിലെ ജനങ്ങൾ വലിയ ഉത്തരവാദിത്തമാണ് തങ്ങളെ ഏൽപ്പിച്ചിരിക്കുന്നതെന്ന് എന്നും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ, പഞ്ചാബിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എഎപിക്ക് പൂർണ സഹകരണം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പഞ്ചാബിൽ 117 നിയമസഭാ സീറ്റുകളിൽ 92 എണ്ണവും നേടിയാണ് എഎപി അധികാരത്തിലെത്തിയത്. സഖ്യകക്ഷിയായ ബിഎസ്പി ഒരു സീറ്റ് നേടിയപ്പോൾ എസ്എഡിക്ക് മൂന്ന് സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.












Click it and Unblock the Notifications