Get Updates
Get notified of breaking news, exclusive insights, and must-see stories!

'നരേന്ദ്രമോദിക്ക് ക്വാറന്റൈന്‍ ബാധകമല്ലേ?'; നൃത്യാനന്ദ ദാസിനൊപ്പം ഒരേ വേദിയില്‍: ശിവസേന

ദില്ലി: ആഗസ്റ്റ് 5 നായിരുന്നു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലല്‍ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാവിസ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്വാറന്റീനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ശിവസേന.

പൂജാരിക്ക് കൊവിഡ്

പൂജാരിക്ക് കൊവിഡ്

പ്രായാധിക്യം കാരണം എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ അയോധ്യയില്‍ രാമക്ഷേത്ര ചടങ്ങളില്‍ നിന്നും നേരത്തെ മാറി നിന്നിരുന്നു. ആഗസ്റ്റ് 5 ന് നടന്ന ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കേണ്ടിയിരുന്ന പൂജാരിമാരുടെ സംഘത്തിലെ വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 നൃത്യ ഗോപാല്‍ ദാസിന് കൊവിഡ്

നൃത്യ ഗോപാല്‍ ദാസിന് കൊവിഡ്

ചടങ്ങ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ നരേന്ദ്രമോദിയും ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി ക്വാറന്റെീനില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല.

മോദിയും ക്വാറന്റെീനില്‍

മോദിയും ക്വാറന്റെീനില്‍

'75 കാരനമായ നൃത്യ ഗോപാല്‍ ദാസ് ആഗസ്റ്റ് 5 ന് നടന്ന ഭൂമി പൂജന്‍ ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു. അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മോദി അദ്ദേഹത്തിന് ഹസ്തദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നരേന്ദ്രമോദിയും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതുണ്ട്.' സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

അമിത് ഷാ

അമിത് ഷാ

ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്‍ പ്രസിഡണ്ട് പ്രണബ് മുഖര്‍ജിക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. നിലവില്‍ എല്ലാ മന്ത്രിമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും കൊവിഡ് വരാനുള്ള സാധ്യത തള്ളികളയാനാവില്ലെന്നും ശിവസേന ആശങ്ക പ്രകടിപ്പിച്ചു. .യുദ്ധകാലത്തും കലാപം നടക്കുമ്പോള്‍ പോലും ദില്ലി ഇത്ര ഭയപ്പെട്ടിരുന്നില്ലെന്നും ശിവസേന പറഞ്ഞു.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

175 പേരാണ് അയോധ്യയില്‍ തറക്കല്ലിടല്‍ ചടങ്ങളില്‍ പങ്കെടുത്തത്. ശക്തമായ സുരക്ഷയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമായിരുന്നു ചടങ്ങുകള്‍ നടത്തിയത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അല്ലാതെ ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+