കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാഗ്യം..പാത്രം കൊട്ടാനും ദീപം തെളിയിക്കാനും നിര്‍ദ്ദേശിച്ചില്ല..പ്രധാനമന്ത്രിക്ക് നന്ദി, പരിഹാസം

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീളുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ പാലിച്ച ജനങ്ങള്‍ക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യത്തിന് സഹായകമാകുന്ന സാമ്പത്തിക പ്രഖ്യാപനങ്ങളൊന്നും ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശിവസേന കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

സാമ്പത്തിക മേഖല

സാമ്പത്തിക മേഖല

രാജ്യത്തെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുന്നതിനുള്ള ഒരു പദ്ധതിയും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിട്ടില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. ലോക്ക് ഡൗണ്‍ നീട്ടാനായിരുന്നു തീരുമാനമെങ്കില്‍ ബുധനാഴ്ച തന്നെ പ്രഖ്യാപിക്കാമായിരുന്നു. പുതിയ മനദണ്ഡങ്ങള്‍ അന്ന്ു തന്നെ തീരുമാനിച്ച് വിശദമാക്കി പ്രഖ്യാപിക്കണമായിരുന്നു. രാജ്യത്തിന് ആവശ്യമായതൊന്നും ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ ഇല്ലായിരുന്നെന്നും ശിവസേന കുറ്റപ്പെടുത്തി.

നന്ദി പ്രധാനമന്ത്രി

നന്ദി പ്രധാനമന്ത്രി

ശിവസേനയുടെ വക്താവ് മനീഷ കയന്ദെയാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ തവണത്തെ പോലെ പാത്രം കൊട്ടാനും ദീപം തെളിയിക്കാനും പറയാതിരുന്ന പ്രധാനമന്ത്രിക്ക് നന്ദി പറയുന്നെന്നും മനിഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കാന്‍ രാത്രി ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കാന്‍ പറഞ്ഞിരുന്നു.

ആവശ്യമുള്ളതൊന്നും ഇല്ല

ആവശ്യമുള്ളതൊന്നും ഇല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന് ആവശ്യമായ ഒന്നും തന്നെയില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി. പാവപ്പെട്ടവരെ സഹായിക്കണമെന്നാണ് മോദി പറയുന്നത്. എന്നാല്‍ അതിനുള്ള ഒരു പദ്ധതിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അതേസമയം, പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയിരുന്നു.

പി ചിദംബരം

പി ചിദംബരം

'എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ..' എന്നായിരുന്നു പി ചിദംബരം പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ 21 ദിവസത്തിലേത് കൂടാതെ ഇനി ഒരു 19 ദിവസം കൂടി രാജ്യത്തെ ജനങ്ങള്‍ സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടതായുണ്ടെന്നും ചിദംബരം പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ ഇക്കഴിഞ്ഞ ഇരുപത്തൊന്ന് ദിവസത്തിനൊപ്പം ഇനിയും 21 ദിവസം കൂടി സ്വയം ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു. അവിടെ പണവുണ്ട്, ഭക്ഷണവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത് രണ്ടും വിതരണം ചെയ്യുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യമേ ഒന്ന് കരയൂ,' എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.

ശശിതരൂര്‍

ശശിതരൂര്‍

യാതൊരു ആശ്വാസ പാക്കേജും പ്രഖ്യാപിക്കാതെ ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും മനു അഭിഷേക് സിങ്വിയും.ഇനിയും രണ്ടാഴ്ചയിലധികം ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ ഒട്ടേറെ ജനങ്ങള്‍ പ്രയാസത്തിലാകും. അവര്‍ക്ക് വേണ്ട ആശ്വാസ പാക്കേജ് കൂടി പ്രഖ്യാപിക്കണമായിരുന്നുവെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജന്‍ധന്‍ അക്കൗണ്ട് എന്നിവ വഴി സാധാരണക്കാര്‍ക്ക് നല്‍കുന്ന പണം അനുവദിക്കണമെന്നും ജിഎസ്ടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam
മനു അഭിഷേക് സിംഗ്വി

മനു അഭിഷേക് സിംഗ്വി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ സഹായം പ്രഖ്യാപിക്കണമെന്നാണ് മനു അഭിഷേക് സിങ്വി പറഞ്ഞത്. പ്രധാനമന്ത്രി പറയുന്നത് ചെയ്യാം. മാസ്‌ക് ധരിക്കാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താം. ആരോഗ്യ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എല്ലാം ശരിയാണ്.സാധാരണക്കാരെ ശ്രദ്ധിക്കണം. ജീവനക്കാരെ പിരിച്ചുവിടരുത്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ആശ്വാമാകുന്ന പ്രഖ്യാപനങ്ങള്‍ കൂടി വേണമെന്നും സിങ്വി പറഞ്ഞു. മോദിയുടെ പ്രസംഗം ഗംഭീരമായിരുന്നു. പക്ഷേ, സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ഒന്നും പറയുന്നില്ല. ദരിദ്രര്‍, മധ്യവര്‍ഗം, വ്യവസായം, ബിസിനസ് തുടങ്ങി ഒരു കാര്യവും മോദി പറഞ്ഞില്ല. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം എല്ലാം ശരിയാക്കാന്‍ പറ്റില്ലെന്നും സിങ്വി പറഞ്ഞു.

English summary
The Shiv Sena Mocked The Prime Ministers Speech Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X