ഞെട്ടൽ മാറിയിട്ടില്ല ; പുനീതിന്റെ മരണത്തിൽ മനംനൊന്ത് ആരാധകർ; ആത്മഹത്യ ചെയ്തത് ഏഴ് പേർ
ഞെട്ടൽ മാറിയിട്ടില്ല; പുനീതിന്റെ മരണത്തിൽ മനംനൊന്ത് ആരാധകർ; ആത്മഹത്യ ചെയ്തത് ഏഴ് പേർ
നടൻ പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യ ചെയ്തത് ഏഴ് പേർ. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകാതെ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴും ആത്മഹത്യ ചെയ്ത് മരണപ്പെട്ടപ്പോൾ മൂന്നുപേർ മരണവാർത്തയറിഞ്ഞ ഞെട്ടലിൽ ഹൃദയസ്തംഭനം മൂലവുമാണ് മരിക്കുകയായിരുന്നു.

കന്നട സിനിമാ മേഖലയെ അതീവ ദുഖത്തിലാക്കിയ സംഭവമായിരുന്നു നടൻ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിതമായ വിയോഗം. ഒക്ടോബർ 29 - നായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രിയ നടൻ പുനീത് വിട വാങ്ങിയത്. 46 വയസ്സുകാരനായ ഇദ്ദേഹം ഹൃദയാഘാമായിരുന്നു മരണപ്പെട്ടത്. അഭിനേതാവിനു പുറമേ ഒരു ഗായകനും കൂടിയായിരുന്നു. കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. അച്ഛന്റെ സിനിമകളിലൂടെ ബാല വേഷമണിഞ്ഞ് സിനിമാ ലോകത്തേയ്ക്ക് രംഗ പ്രവേശനം.
നടന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. മരണശേഷം പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തിരുന്നു. എന്നാൽ ആത്മഹത്യ ചെയ്ത മൂന്ന് ആരാധകരും നടന്റെ കണ്ണുകൾ ദാനം ചെയ്തത് പോലെ തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് കത്ത് എഴുതി വെയ്ച്ചതായും പല റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, താരത്തിന്റെ മരണത്തിന് പിന്നാലെ ഭക്ഷണം ഉപേക്ഷിച്ച ആരാധകന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ കെ.എം. രാജു ആണ് മരിച്ചത്. ഡോ. രാജ്കുമാര്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന രാജു വെള്ളിയാഴ്ച പുനീതിന്റെ മരണം അറിഞ്ഞതോടെ ഭക്ഷണം ഉപേക്ഷിച്ചതായി വീട്ടുകാര്‍ പറഞ്ഞു. പുനീതിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ബെംഗളൂരുവിലേക്ക് പോവുകയാണെന്ന് കുടുംബത്തെ അറിയിച്ച് ശനിയാഴ്ച രാവിലെ വീടുവിട്ട ഇദ്ദേഹം മാണ്ഡ്യയിലെ സില്‍വര്‍ ജൂബിലി പാര്‍ക്കിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു.
അഭിനയത്തിന് പുറമേ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു താരം. അദ്ദേഹം, അഭിനയത്തിൽ നിന്നും കിട്ടുന്ന പ്രതിഫലം വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ചെലവഴിക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ ഈ പ്രതിഫലം ഉപയോഗിച്ച് നിരവധി കന്നട മീഡിയം സ്കൂളുകൾക്കും സാമ്പത്തിക സഹായം നൽകിയിരുന്നു.കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവ നൽകിയിരുന്നു.
Recommended Video
അതേസമയം, പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടൻ വിശാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞു.












Click it and Unblock the Notifications