കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ലോകശക്തിയായി മാറ്റിയത് മോദിയല്ല, നെഹ്റു; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മൻമോഹൻ സിംഗ്!

Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ തുറന്നടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും ദേശീയതയും ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. ബിജെപിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. തികച്ചും വൈകാരികവും ആക്രമണോത്സുകവുമായ ഒരു ആശയമാണ് ഇന്ത്യയെന്ന തെറ്റായ സന്ദേശം ലോകത്തിന് നല്‍കാനാണ് ശ്രമിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഇത്തരത്തിലുളള ഇന്ത്യയെന്ന ആശയം കോടിക്കണക്കിന് വരുന്ന രാജ്യത്തെ പൗരന്മാരെ മാറ്റി നിര്‍ത്തുന്നതാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു മികച്ച ജനാധിപത്യ രാജ്യമായി അറിയപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവാണ് കാരണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

manmohan

ഇന്ത്യ എന്ന് ലോകത്തെ ഒരു പ്രധാനപ്പെട്ട ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന് അഭിനന്ദിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ശില്‍പിയായ നെഹ്രുവിനെയാണ്. വ്യത്യസ്തങ്ങളായ സാമൂഹിക- രാഷ്ട്രീയ കാഴ്ചപ്പാടുകളെ കൂട്ടിയിണക്കി ഇന്ത്യയെ ഒരു ജനാധിപത്യ രാജ്യമായി രൂപപ്പെടുത്തിയെടുത്തത് നെഹ്രു ആയിരുന്നു. ആധുനിക ഭാരതത്തിനായി നെഹ്രു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കും അക്കാദമികള്‍ക്കും തുടക്കമിട്ടു.

എന്നാല്‍ ചരിത്രം വായിച്ച് പഠിക്കാന്‍ ക്ഷമയില്ലാത്ത ഒരു കൂട്ടര്‍ മനപ്പൂര്‍വം നെഹ്രുവിനെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ വ്യാജങ്ങളേയും നുണകളേയും തളളിക്കളയാനും എല്ലാം ശരിയായ ദിശയില്‍ വിലയിരുത്താനുളള കരുത്ത് ചരിത്രത്തിനുണ്ട്. നെഹ്രുവിനെ കുറിച്ച് പുരുഷോത്തം അഗര്‍വാള്‍, രാധാ കൃഷ്ണന്‍ എന്നിവര്‍ എഴുതിയ ഹു ഈസ് ഭാരത് മാതാ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്. നെഹ്രുവിന്റെ കത്തുകളും പ്രസംഗങ്ങളും ആത്മകഥയിലെ ഭാഗങ്ങളും അടക്കം ഉള്‍പ്പെടുന്നതാണ് പുസ്തകം.

English summary
The slogan of Bharat Mata Ki Jai is being misused, Says Dr. Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X