സുമൻ സ്വർഗിയറി ഇനി തിരിച്ച് വരില്ല; ഞെട്ടൽ മാറാതെ കുടുംബത്തിന്റെ കണ്ണീർ മാത്രം ബാക്കി...
സുമൻ സ്വർഗിയറി ഇനി തിരിച്ച് വരില്ല; ഞെട്ടൽ മാറാതെ കുടുംബത്തിന്റെ കണ്ണീർ മാത്രം ബാക്കി...
മണിപ്പൂർ: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകൾ... കൊല്ലപ്പെട്ട 7 അസം റൈഫിൾസ് സൈനികർക്കൊപ്പം ഉണ്ടായിരുന്ന സൈനികൻ "സുമൻ സ്വർഗിയറി"യുടെ വേർപാടിലാണ് കുടുംബം.

ഡിസംബറിൽ മകന്റെ മൂന്നാം ജന്മദിനത്തിനായി വീട്ടിലേക്ക് എത്താനിരുന്നതായിരുന്നു സുമൻ സ്വർഗിയറി... കുടുംബാംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരർ ജീവനെടുക്കുന്നതിന് 1 മണിക്കൂർ മുൻപ് ഇദ്ദേഹം ഭാര്യ ജൂറി സ്വർഗിയരിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇന്നാണ് കുടുംബം അദ്ദേഹത്തിന്റെ മരണ വാർത്ത അറിയുന്നത്.
ലോവർ അസമിലെ ബക്‌സ ജില്ലയിലെ ബരാമ പോലീസ് സ്‌റ്റേഷന് പരിധിയിൽ തെക്കേര കുച്ചിയിലാണ് സ്വർഗിയരിയുടെ കുടുംബം താമസിക്കുന്നത്. ഇനിയൊരിക്കലും തിരികെ വരാത്ത ആ ജവാന്റെ മരണ വാർത്ത കേട്ട് സ്വർഗിയരിയുടെ ഭാര്യയും കുടുംബവും കണ്ണീരും നിലവിളിയുമാൽ നിറഞ്ഞിരിക്കുകയാണ് വീട്.

" ഈ വർഷം ജൂലൈ എട്ടിനാണ് സുമൻ സ്വർഗിരി അവസാനമായി വീട്ടിൽ വന്നത്. കുറച്ചു ദിവസം മാത്രം താമസിച്ച് 15 - ന് വീണ്ടും തിരിച്ച് പോയി...
മരിക്കുന്ന ദിവസം രാവിലെ, അദ്ദേഹം വിളിച്ചിരുന്നു... പുതുതായി പണിയാൻ പോകുന്ന വീടിന്റെ വിശേഷങ്ങളും കാര്യങ്ങളും എന്നോട് ചർച്ച ചെയ്തു. എന്നാൽ, ഡിസംബറിൽ നാട്ടിൽ തിരിച്ചെത്തി ഇക്കാര്യം വിശദമായി ചർച്ച ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു...
ഞങ്ങളുടെ മകന്റെ മൂന്നാം ജന്മദിനത്തിന് വീട്ടിലേക്ക് വരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു," ഭാര്യ ജൂറി ഓർമ്മിപ്പിച്ചു.... താൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നും പിന്നീട് അവളോട് സംസാരിക്കാമെന്നും സുമൻ പറഞ്ഞു.....കോൾ ഉടൻ അവസാനിച്ചു..... എന്നിട്ട്, അദ്ദേഹം തിരികെ വിളിച്ചില്ല... ഭാര്യ ജൂറി കൂട്ടി ചേർത്തു.

വൈകുന്നേരത്തോടെ ഞാൻ അസ്വസ്ഥനും ആശങ്കാകുലയുമായി... "...പിന്നെ, അസം റൈഫിൾസിലെ ആളുകൾ വിളിച്ച് സുമൻ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് അറിയിച്ചു," ജൂറി പറഞ്ഞു.
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ ശനിയാഴ്ച നടന്ന തീവ്രവാദി ആക്രമണത്തിൽ കമാൻഡിംഗ് ഓഫീസറും ഭാര്യയും മകനും ഉൾപ്പെടെ ഏഴ് അസം റൈഫിൾസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഉൾപ്പെടുന്നതായിരുന്നു ഇദ്ദേഹം...
2007-ൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തീവ്ര വാദികളുടെ ആക്രമണത്താൽ അദ്ദേഹത്തിന്റ അച്ഛനും കൊല്ല പെട്ടിരുന്നു. വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയാണ് അന്ന് അച്ഛൻ മരണപ്പെടുന്നത്. അച്ഛനെ കെലപ്പൊടുത്തി നാല് വർഷത്തിന് ശേഷം 2011 ൽ സുമൻ സേനയിൽ ചേർന്നു.
" അച്ഛൻ തീവ്രവാദികളാൽ കൊല്ലപ്പെട്ടതിനുശേഷം ഞങ്ങളുടെ ഏക പ്രതീക്ഷ അവനായിരുന്നു. അവന്റെ രണ്ട് സഹോദരിമാർക്കൊപ്പം അവനെ വളർത്താൻ ഞാൻ ദിവസക്കൂലിക്കാരനായി ജോലി ചെയ്തു. ഇപ്പോൾ അവനും അവന്റെ പിതാവിന്റെ അതേ പാത സ്വീകരിച്ചു ... ഞങ്ങളെ നോക്കാൻ ആരുമില്ല... ഡിസംബറിൽ വീട്ടിലേക്ക് വരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു... ഇപ്പോൾ അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചെത്തി... "സുമൻ അങ്കിൾ പറയുന്നു.
അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൻ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിൻ്റെ ഡ്രൈവർ തുടങ്ങി മറ്റ് ജവാന്മാർക്കാണ് ഭീകരാക്രമത്തിൽ ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഒളിഞ്ഞിരുന്ന ഭീകരർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ എന്ന ഗ്രാമത്തോട് ചേർന്നാണ് ആക്രമണമുണ്ടായത്. വൻ ആയുധശേഖരത്തോട് കൂടിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് വിവരം. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരഗ്രാമപ്രദേശമാണിത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications