കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്-19 വ്യാപനം 2021 വരെ തുടരും; രോഗികളുടെ കുത്തനെ ഉയരുമെന്ന് എയിംസ് ഡയറക്ടര്‍

Google Oneindia Malayalam News

ദില്ലി: കൊവിഡ്-19 വൈറസ് വ്യാപനം 2021 വരെ തുടരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ:രണ്‍ദീപ് ഗുലേറിയ. വരാനിരിക്കുന്ന മാസങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുമെന്നും ഗുലേറിയ പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും അടക്കം ഇന്ത്യയില്‍ കൊവിഡ് വ്യാപിച്ചതാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണം. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ കൊവിഡ് രോഗികള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്നും ഡോ: രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

corona

ഇതിന് പുറമേ രാജ്യത്തിന്റെ പലഭാഗങ്ങളിലും രണ്ടാംഘട്ട കൊവിഡ് വ്യാപനമാണുണ്ടാവുന്നത്. ഇതിന് വ്യത്യസ്തകാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചതാണ്. രണ്ടാമത്തേത് കൊവിഡിനെ പ്രതിരോധിക്കുന്നതിനായി നമ്മള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളോടുള്ള വിമൂകതയാണ്. ആദ്യഘട്ടത്തില്‍ വളരെ കൃത്യതയോടെ ചെയ്ത പല കാര്യങ്ങളും ഇപ്പോള്‍ ചെയ്യാന്‍ മടി കാണിക്കുകയാണെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO | Oneindia Malayalam

ഉദാഹരണമായി ദില്ലിയില്‍ ആളുകള്‍ മാസ്‌ക് ധരിക്കാത്തതും കൂട്ടമായി ഒത്തുചേരുന്നതും കൊറോണക്ക് മുമ്പുള്ളതിന് സമാനമായി ട്രാഫിക് ജാം ഉയര്‍ന്നതുമെല്ലാം കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമാവുന്നുണ്ട്.

അതേസമയം കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ ഉള്‍പ്പെടെ ധാരാളം വാക്‌സിനുകള്‍ അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. എന്തിരുന്നാലും ഏതൊരു വാക്‌സിന്റേയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അത് സുരക്ഷിതമായിരിക്കുകയെന്നതാണെന്നും സാര്‍വത്രികമായി വാക്‌സിനേഷന്‍ നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഗുലേറിയ വ്യക്തമാക്കി.

എന്നാല്‍ ശാരീരിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുകയും, കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധാലുവാണെങ്കില്‍ മെട്രോ സര്‍വ്വീസ് അടക്കം പൊതുഗതാഗതം ഉപയോഗപ്പെടുത്താമെന്നും ഡോക്ടര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 86432 കേസുകളാണ്. തുടര്‍ച്ചയായ രണ്ടാം ദിസവമാണ് ഇന്ത്യയില്‍ 80000 ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 40 ലക്ഷം കടന്നിരിക്കുകയാണ്.ഇന്ത്യയില്‍ ഇതുവരേയും 69561 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്.

കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്കഫീൽ ഖാൻ കോൺഗ്രസിലേക്കോ? യുപിയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും? കച്ചമുറുക്കി കോൺഗ്രസ്

'കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക''കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക'

ഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രിഇന്ന് അധ്യാപക ദിനം: ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുക്കന്‍മാര്‍ക്ക്... മഹത്തരമെന്ന് പ്രധാനമന്ത്രി

English summary
The spread of the covid-19 is expected to continue until 2021 said AIIMS Director Dr Randeep Guleria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X