കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രം

Google Oneindia Malayalam News

ഗുജറാത്ത്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെറുപ്പകാലത്തെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നാണ് അദ്ദേഹം ഒരു ചായ വില്‍പ്പനക്കാരനായിരുന്നുവെന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രി മോദി ചായ വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രി മോദി തന്റെ ചെറുപ്പകാലത്ത് ഗുജറാത്തിലെ വദ്നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ വില്‍ക്കാറുണ്ടായിരുന്നു. മുന്‍പ് ജീവിതത്തിലെ ഗണ്യമായ സമയം ചെലവഴിച്ച സ്റ്റാളിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.

 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി 'താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടും'; കെ ആര്‍ ഇന്ദിരക്കെതിരെ പരാതി

സംസ്ഥാന ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍, സാംസ്‌കാരിക, ടൂറിസം സഹമന്ത്രി എന്നിവരും ചേര്‍ന്ന് ഗുജറാത്തില്‍ ഈയിടെ ഒരു പര്യടനം നടത്തിയിരുന്നു. പര്യടനത്തിനിടയില്‍ സംഘം ഒരു തീരുമാനത്തിലെത്തി. മോദിജി നേരത്തെ ചായ വിറ്റിരുന്നു ചായക്കട അതേ രീതിയില്‍ നിലനിര്‍ത്തി കൊണ്ട് ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക. അതിനായി ഒരു ഗ്ലാസ് കവര്‍ ഉപയോഗിച്ച് സ്റ്റാളിനെ സംരക്ഷിക്കുക. ചായക്കടയുടെ രൂപമോ അവസ്ഥയോ മാറ്റാന്‍ പദ്ധതികളൊന്നുമില്ല.

 modi

പ്രധാനമന്ത്രി മോദി ചായ വിറ്റിരുന്ന നാളുകള്‍ രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. തന്റെ ദരിദ്രമായ ദിവസങ്ങള്‍ കാരണം സാധാരണക്കാരുടെ ദുരവസ്ഥ താന്‍ മനസ്സിലാക്കുന്നുവെന്നും ഇത് രാജ്യത്തുടനീളം നിരവധി ആരാധകരെ കണ്ടെത്താന്‍ സഹായിച്ചതായും അദ്ദേഹം തന്നെ നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുമ്പോള്‍ ചായ വില്‍ക്കുന്ന ദിവസങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

'എന്റെ മോശം ഉത്ഭവം കാരണം കോണ്‍ഗ്രസ് എന്നെ ഇഷ്ടപ്പെടുന്നില്ല. ഒരു പാര്‍ട്ടിക്ക് ഇത്രയും താഴ്ന്ന നിലയിലാകാന്‍ കഴിയുമോ? അതെ, ഒരു ദരിദ്ര കുടുംബത്തില്‍പ്പെട്ട ഒരാള്‍ പ്രധാനമന്ത്രിയായി. ഈ വസ്തുതയോടുള്ള അവഹേളനം മറച്ചുവെക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നില്ല. അതെ, ഞാന്‍ ചായ വിറ്റെങ്കിലും രാഷ്ട്രം വില്‍ക്കുന്ന പാപം ഞാന്‍ ചെയ്തിട്ടില്ല, ''ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

ഹിന്ദു പേര് തന്നെ വേണം; വിവാഹം രജിസ്റ്റർ‌ ചെയ്യാൻ കഴിയില്ലെന്ന് ഗുരുവായൂർ നഗരസഭ, വിവാദത്തിലേക്ക്...ഹിന്ദു പേര് തന്നെ വേണം; വിവാഹം രജിസ്റ്റർ‌ ചെയ്യാൻ കഴിയില്ലെന്ന് ഗുരുവായൂർ നഗരസഭ, വിവാദത്തിലേക്ക്...

English summary
The stall where Modi used to sell tea to be turned to tourist attraction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X