സുഖോയ് ചൈന റാഞ്ചിയതോ!!! യുദ്ധവിമാനത്തിന് ഗുരുതര തകരാറുകൾ, കാണാതായതിൽ ദുരൂഹത!!
റഷ്യയിൽ നിന്ന് വാങ്ങിയ സുഖോയ് വിമാനങ്ങളിൽ എട്ടെണ്ണം ഇതിനകം തന്നെ തകർന്നുവീണിട്ടുണ്ട്
ദില്ലി: സുഖോയ് വിമാനങ്ങൾക്ക് എൻജിൻ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. ചൊവ്വാഴ്ച ചൈനീസ് അതിര്‍ത്തിയിൽ വച്ച് കാണാതായ സുഖോയ് 30 എന്ന വിമാനം കാണാതായതോടെയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. രാവിലെ 10.30ഓടെ രണ്ട് വൈമാനികരുമായി അസമിലെ തേസ്പൂരിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എന്ന യുദ്ധ വിമാനമാണ് കാണാതായത്.
രാവിലെ 11.30 ഓടെ വിമാനത്തിന്‍റെ റഡാർ, റേഡിയോ ബന്ധം നഷ്ടമാകുകയായിരുന്നു. വ്യോമസേനയുടെ 240 സുഖോയ് വിമാനങ്ങളിൽ ഏഴ് വിമാനങ്ങള്‍ ഇതിനകം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. റഷ്യയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് 240 സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം ഇതിനകം തന്നെ തകർന്നുവീണിട്ടുണ്ട്.

വിമാനം തകർന്നു വീണു
വ്യോമസേനയുടെ സുഖോയ് 30 എന്ന യുദ്ധവിമാനം അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയിൽ നിന്നാണ് കാണാതായതെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ പ്രദേശത്തുനിന്ന് കാണാതായ വിമാനത്തിന്‍റെ സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു.

റഷ്യ ഇന്ത്യയെ കബളിപ്പിച്ചു !!
ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന 240 സുഖോയ് വിമാനങ്ങള്‍ റഷ്യയുമായുള്ള 12 ബില്യൺ ഡോളറിൻറെ കരാറിന്മേൽ വാങ്ങിയതാണ്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്നുള്ള ലൈസൻസിന്‍റെ അടിസ്ഥാനത്തിലാണ് സുഖോയ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സുഖോയ് വിമാനങ്ങളുടെ എൻജിൻ തകരാറ് സംഭവിച്ചതായി 69 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

അപകടങ്ങൾ പരിഗണിക്കണം
സുഖോയ് വിമാനങ്ങള്‍ നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവായതോടെ സുഖോയ് വിമാനങ്ങള്‍ സംബന്ധിച്ച് ഒരു പരിശോധന അനിവാര്യമാമെന്നാണ് ഇന്ത്യൻ വ്യോമസേനയുടെ പക്ഷം. 2011ന് ശേഷം ഹെലികോപ്റ്റര്‍, വിമാന അപകടങ്ങളിൽപ്പെട്ട് 80 ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

കരാർ റഷ്യ ലംഘിച്ചു!!
സുഖോയ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാർ പ്രകാരം ദീർഘനാളത്തേയ്ക്ക് വിമാനത്തിന്‍റെ അറ്റകുറ്റപ്പണികൾ ചെയ്തുനല്‍കുമെന്ന് ചട്ടമുണ്ട്. യുദ്ധവിമാനം പറക്കുന്നതിന് മുമ്പായി മുൻകരുതലെന്ന വണ്ണം പരിശോധിക്കണമെന്നും ചട്ടമുണ്ട്.

സുഖോയ്ക്ക് തകരാറുകള്‍ മാത്രം
നേരത്തെ മാർച്ച് 15നും ഇത്തരത്തില്‍ ഒരു സുഖോയ് 30 യുദ്ധവിമാനം തകർന്നുവീണിരുന്നു. രാജസ്ഥാനിലെ ബാർമറിലെ ശിവകുമാര്‍ കുന്ദ്ലയിലാണ് വിമാനം പതിച്ചത്. വ്യോമസേനയ്ക്കുള്ള 240 സുഖോയ് 30 വിമാനങ്ങളില്‍ എട്ടാമത്തേതാണ് ഇപ്പോൾ കാണാതിയിട്ടുള്ളത്.

വിമാനം എവിടെ
വ്യോമസേനയുടെ പതിവ് പരിശീലന പരിപാടിയ്ക്കിടെയാണ് വിമാനം കാണാതായിട്ടുള്ളത്. അസമിലെ തേസ്പൂരില്‍ നിന്ന് രണ്ട് പൈലറ്റുമാരുമായി പുറപ്പെട്ട വിമാനം തകർന്നുവീണിട്ടുണ്ടാകാമെന്നാണ് വ്യോമസേനയുടെ നിഗമനം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications