കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പദവി ദുരുപയോഗം ചെയ്തു; രജ്ഞന്‍ ഗൊഗോയിക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 2018ായിരുന്നു ഹരജി സമര്‍പ്പിച്ചത്. ഗൊഗോയ് വിരമിച്ചതിനാല്‍ ഹരജി പ്രസക്തമല്ലെന്നാണ് കോടതി ചൂണ്ടികാട്ടുന്നത്.

സുപ്രീംകോടതി ജഡ്ജിയായിരിക്കുന്ന സമയത്ത് ഗൊഗൊയ് പക്ഷപാതപരമായി പെരുമാറിയെന്നാണ് ഹരജിയിലെ ആരോപണം. അതേസമയം താന്‍ 2018 ല്‍ ഹരജി ഫയല്‍ ചെയതിരുന്നുവെന്നും അതിന്മേല്‍ സുപ്രീംകോടതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

Ranjan gogoi

Recommended Video

cmsvideo
Ranjan gogoi took charge as rajyasabha MP | Oneindia Malayalam

2018 ല്‍ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടും രജിസ്റ്ററി ഹരജി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും ഇതേകാര്യം ചൂണ്ടികാട്ടി നിരവധി തവണ സുപ്രീംകോടതി രജിസ്റ്ററിക്ക് കത്തയച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.

2018 ഒക്ടോബര്‍ മൂന്നിനാണ് രജ്ഞന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ശേഷം 2019 ല്‍ വിരമിച്ച അദ്ദേഹം രാജ്യസഭ എംപിയായി ചുമതലയേല്‍ക്കുകയായിരുന്നു.

അന്നും നിരവധി വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. എംപിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രജ്ഞന്‍ ഗൊഗോയിക്കെതിരെ ഷെയിം ഓണ്‍യു മുദ്രാവാക്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷത്തെ കൂടാതെ സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

പീഡിപ്പിക്കുമ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു..! കരച്ചിൽ പുറത്തുകേട്ടില്ല; കണ്ണൂർ പീഡനത്തിൽ പെൺകുട്ടികൾപീഡിപ്പിക്കുമ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു..! കരച്ചിൽ പുറത്തുകേട്ടില്ല; കണ്ണൂർ പീഡനത്തിൽ പെൺകുട്ടികൾ

'51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല''51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല'

English summary
The Supreme Court has dismissed a plea against former Chief Justice of India Ranjan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X