കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക നിയമം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ല; കർഷക സംഘടനകൾ

Google Oneindia Malayalam News

ദില്ലി;കർഷക വിരുദ്ധ നിയമങ്ങൾ സംബന്ധിച്ച രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിൽ സുപ്രീം കോടതിക്ക് യാതൊരു പങ്കുമില്ലെന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി (എഐകെഎസ് സിസി).നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് കാർഷക സംഘടന നിലപാട് വ്യക്തമാക്കിയത്.
അതേസമയം, തങ്ങളുടെ അഭിപ്രായങ്ങൾ കോടതിയിൽ മുന്നോട്ടുവയ്ക്കാൻ യൂണിയനുകൾ തീരുമാനിച്ചു.

farmers protest

കാർഷിക നിയമങ്ങളുടെ ഭരണഘടനപരമായ വശങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീം കോടതിക്ക് ഈ വിഷയം പരിശോധിക്കാൻ കഴിയും. എന്നാല്ഡ കർഷകർക്ക് വിനാശകരമാകുമെന്ന് യൂണിയനുകൾ കരുതുന്ന നയപരമായ വശങ്ങളിൽ നിന്ന് സുപ്രീം കോടതി വിട്ടുനിൽക്കുന്നതാണ് നല്ലതെന്ന് എ.ഐ.കെ.എസ്.സി.സി വർക്കിംഗ് ഗ്രൂപ്പ് അംഗം അവിക് സാഹ പറഞ്ഞു.നേരത്തേ കർഷക യൂണിയനുകളോട് സമരം സംബന്ധിച്ച നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എട്ട് സംഘടനകളോടാണ് സുപ്രീം കോടതി നിലപാട് തേടിയത്.

അതേസമയം കർഷകർക്കായി നിയമങ്ങൾ നടപ്പാക്കിയതായി സർക്കാർ അവകാശപ്പെടുമ്പോൾ ആ നിയമങ്ങൾ തങ്ങൾക്ക് വേണമോ വേണ്ടയോ എന്ന് തിരുമാനിക്കാനുള്ള അധികാരം കർഷകർക്ക് വിട്ടുകൊടുക്കണമെന്ന് ജയ് കിസാൻ ആന്തോളന് നേതാവ് സാഹ ചോദിച്ചു. 40 യൂണിയനുകളുമായി കേന്ദ്രം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, എട്ട് യൂണിയനുകളുടെ മാത്രം അഭിപ്രായമാണ് സുപ്രീം കോടതി തേടിയത് എന്നത് വളരെ വിചിത്രമാണെന്നും സാഹ പറഞ്ഞു.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

അതേസമയം കർഷിക നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.എട്ട് തവണയായി കർഷക സംഘടനകളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.ഇത് കോടതി വിലയിരുത്തും. അതേസമയം വെള്ളിയാഴ്ച വീണ്ടും ചർച്ച നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തിൽ ഹർജികൾ നീട്ടി വെക്കാനും സാധ്യതയുണ്ട്.

'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്

 പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ് പിസി ജോര്‍ജിന് വേണ്ടി കത്തോലിക്ക സഭ; യുഡിഎഫില്‍ ഉപാധിവച്ച് ജോര്‍ജ്, മുസ്ലിം സമൂഹത്തോട് മാപ്പ്

വാക്സിൻ വിതരണം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്..സാഹചര്യങ്ങൾ വിലയിരുത്തുംവാക്സിൻ വിതരണം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്..സാഹചര്യങ്ങൾ വിലയിരുത്തും

പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!പിസി ജോര്‍ജിനെ പൂട്ടാന്‍ ജോസ്, ഇറങ്ങുന്നത് സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, പാലായ്ക്ക് മറുപണി!!

English summary
The Supreme Court has no role to play in resolving the crisis over agricultural law; Farmers' organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X