അധികൃതരുടെ നിഷേധം; ദളിത് വിദ്യാര്‍ത്ഥിയുടെ ഐ ഐ ടി പ്രവേശനത്തിനായി ഇടപെട്ട് സുപ്രീം കോടതി
അധികൃതരുടെ നിഷേധം; ദളിത് വിദ്യാര്‍ത്ഥിയുടെ ഐ ഐ ടി പ്രവേശനത്തിനായി ഇടപെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും അധികാരികളുടെ നിഷേധവും തുടര്‍ പഠനത്തിന് തടസ്സമായപ്പോള്‍ ദളിത് വിദ്യാര്‍ത്ഥിക്ക് വേണ്ടി അധികാരം പ്രയോഗിച്ച് സുപ്രീം കോടതി. ഐ ഐ ടി പ്രവേശനത്തിന് തടസം നേരിട്ടതിനെ തുടർന്നാണ് വിദ്യാർത്ഥി സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശ് ഗാസിയബാദിലെ പതിനേഴുകാരനായ ദളിത് വിദ്യാര്‍ത്ഥിയാണ് പ്രിൻസ് ജയ്ബീർ സിംഗ്.

ഈ ദളിത് വിദ്യാർത്ഥിക്ക് തുടർ പഠനമായ ഐ ഐ ടി പ്രവേശനം ലഭിക്കാതിരിക്കുകയും പരമോന്നത നീതി പീഠത്തിൽ നിന്ന് നീതി കിട്ടാടെ ഇരിക്കുകയും ചെയ്താൽ അത് നീതിയെ പരിഹാസ്യമാക്കുന്നത് പോലെയാകും എന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ച് പറഞ്ഞത്. 48 മണിക്കൂറിനുളളിൽ സീറ്റ് അനുവദിക്കണമെന്നാണ് സുപ്രീം കോടതി ഐ ഐ ടിയോട് ആവശ്യപ്പെട്ടത്. 'ഈ വിദ്യാർത്ഥിക്ക് സീറ്റ് നൽകുക, ഒപ്പം മറ്റ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക' എന്ന് കോടതി നിർദ്ദേശിച്ചു.
ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നില്ലെങ്കില്‍ ഐ ഐ ടി സീറ്റുകള്‍ മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാക്കി മാറ്റണമെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വിമര്‍ശിച്ചു.
ബോംബെ ഐ ഐ ടിയിലെ പ്രവേശനത്തിന് വേണ്ടിയാണ് വിദ്യാർത്ഥി സുപ്രീം കോടതിയെ സമീപിച്ചത്. അഖിലേന്ത്യാ തലത്തിൽ 25894 -ാം റാങ്കും എസ് സി വിഭാഗത്തിൽ 864 -ാം റാങ്കുമാണ് കുട്ടി നേടിയത്. എസ് . സി വിഭാഗത്തില്‍ 864 റാങ്ക് കരസ്ഥമാക്കിയിരുന്നു. ഒക്ടോബർ 27 നാണ് ഐ ഐ ടി യിൽ സിവിൽ എഞ്ചിനീയറിംഗ് കേഴ്സിലേയ്ക്ക് ഇയാൾക്ക് പ്രവേശനം ലഭിച്ചത്.
ഓണ്‍ലൈന്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒക്‌ടോബര്‍ 31 വരെ ഐ ഐ ടി ബോംബെയുടെ വെബ്‌സൈറ്റില്‍ അവസരമുണ്ടായിരുന്നു. എന്നാൽ, ഫീസ് അടയ്ക്കുന്നതും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതും അടക്കമുള്ള എല്ലാ നടപടികളും ഇതിനകം കുട്ടി പൂര്‍ത്തിയാക്കി. 29 - ന് തന്നെ എല്ലാ രേഖകളും പ്രിന്‍സ് ജല്‍ബീര്‍ സിംഗ് സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു.
എന്നാൽ, മുൻകൂർ ഫീസായ 15000 രൂപ അടക്കാൻ കുട്ടിയ്ക്ക് സാധിച്ചില്ല. സീറ്റ് ഉറപ്പാക്കാൻ വേണ്ടി ഓൺലൈനായിട്ടാണ് തുക അടക്കേണ്ടിയിരുന്നത്. പിന്നീട് സഹോദരിമാരുടെ സഹായത്തോടെ പണം സ്വരൂപിച്ച് അടക്കാൻ ശ്രമിച്ചപ്പോൾ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ഫീസടക്കാൻ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഐ ഐ ടി അധികൃതരെ വിളിക്കുകയും ഇ - മെയില്‍ അയക്കുകയും ചെയ്‌തു. എന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കടം വാങ്ങിയ പണവുമായി ഖരഗ്പുരില്‍ ഐ ഐ ടി യില്‍ കുട്ടി നേരിട്ടെത്തിയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.
'പണം തയ്യാറാക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പക്ഷേ എന്റെ സഹോദരി പിന്നീട് സഹായിച്ചു. പിന്നീട് ഫീസ് അടക്കാൻ എത്തിയപ്പോൾ സാങ്കേതിക തകരാർ മൂലം സാധിച്ചില്ല.' തന്റെ പ്രശ്നം ഉന്നയിച്ച് വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി അപേക്ഷ തള്ളി കളഞ്ഞു. ഇത്തരമൊരു ഉത്തരവിടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് വിദ്യാര്‍ത്ഥി സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം, രാജ്യത്തിന്റെ ഉള്‍നാടന്‍ മേഖലകളില്‍ നിന്നുള്ള പല കുട്ടികളും ഇത്തരത്തിൽ ഇന്റർനെറ്റ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ മൂലം പലര്‍ക്കും ഫീസ് അടയ്ക്കാന്‍ പോലും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 'ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. സുപ്രീം കോടതിയായിരുന്നു അവസാന പ്രതീക്ഷ.' വിദ്യാർത്ഥി പറഞ്ഞു. . ഐ ഐ ടി യിൽ പഠിക്കുക എന്നത് എല്ലാ കാലത്തെയും തന്റെ സ്വപ്നമായിരുന്നുവെന്ന് പ്രിൻസ് കൂട്ടിച്ചേർത്തു. ദില്ലി പൊലീസിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥനാണ് പ്രിൻസിന്റെ പിതാവ്.












Click it and Unblock the Notifications