• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി ഒരു വിഭാഗം സുപ്രീം കോടതി അഭിഭാഷകര്‍

ദില്ലി:പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ക്ക്‌ പിന്തുണയുമായി സുപ്രിം കോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്ത്‌. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ്‌ ഖോസ്ല, മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്‌എസ്‌ ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ സുപ്രീം കോടതിക്ക്‌ പുറത്ത്‌ സംഘടിച്ച്‌ കര്‍ഷക പ്രക്ഷോഭത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന്‌ എച്ച്‌.എസ്‌ ഫൂല്‍ക്ക മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളാണെന്ന്‌ ആരോപിക്കുന്നത്‌ തികച്ചും നിരുത്തരവാദമാണ്‌.സാധാരണ കര്‍ഷകരാണ്‌ പ്രതിഷേധിക്കുന്നത്‌. പലരും തന്റെ ഗ്രാമത്തില്‍ തന്നെ ഉള്ളവരാണ്‌. ഹരിയാന സര്‍ക്കാര്‍ കര്‍ഷകരെ നേരിട്ട രീതി തെറ്റാണ്‌. കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീതി ന്യായ വ്യവസ്ഥയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ അഭിഭാഷകനായ രാജീവ്‌ ഖോസ്ല ആരോപിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ബാര്‍ കൗണ്‍സിലിന്റെ യോഗം ഡിസംബര്‍ നാലിന്‌ ചേരും. സര്‍ക്കാര്‍ നീതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മാത്രമാണ്‌ ഉന്നത ഉദ്യോഗസ്ഥര്‍ നീതി നല്‍കുന്നത്‌. കൃഷി ഭൂമി അധികാരമുള്ളവരുടെ കൈവശമാകും. നിതി ലഭിക്കാത്തവര്‍ക്ക്‌ നീതി ലഭ്യമാകുന്നതിനാവും തങ്ങള്‍ ആദ്യ പരിഗണന നല്‍കുക. ഉരുളക്കിഴങ്ങ്‌, സവാള എന്നിവയെ ആവശ്യ വസ്‌തുക്കളുടെ പട്ടികയില്‍ നിന്നും നീക്കിയിരിക്കുകയാണ്‌.സാധാരണക്കാര്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്‌. 200 രൂപക്ക്‌ ഒരു കിലോ സവാള വാങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാന്‍ അനുവദിക്കില്ല. അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം നടത്തുന്ന നടത്തുന്ന കാര്യം ഡിസംബര്‍ നാലിന്‌ ചേരുന്ന ബാര്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധം രാജ്യ തലസ്ഥാനത്ത്‌ തുടരുന്നതിനിടെയാണ്‌ പിന്തുണയുമായി അഭിഭാഷകര്‍ രകംഗത്തെത്തിയിട്ടുള്ളത്‌. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ആണ്‌ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ അധികവും. പഞ്ചാബ്‌-ഹരിയാന അതിര്‍ത്തിയില്‍വെച്ച്‌ പൊലീസ്‌ അവര്‍ക്കെതിരെ ലാത്തി ചാര്‍ജ്‌ നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തിരുന്നു.

cmsvideo
  Delhi mosques distributes food for farmers | Oneindia Malayalam

  എന്നാല്‍ നാലാം ദിവസവും കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ.്‌ ഉപധികളോടെ ചര്‍ച്ചയാകമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷകര്‍ തള്ളി. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ബുറാഡിയിലേക്ക്‌ മാറിയാല്‍ ചര്‍ച്ചാകമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നിര്‍ദേശമാണ്‌ കര്‍ഷകര്‍ തള്ളിയത്‌. ദില്ലിയുടെ അതിര്‍ത്തികള്‍ വളഞ്ഞ്‌ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ്‌ കര്‍ഷകരുടെ തീരുമാനം

  English summary
  the supreme court lawyers support the farmers pretest,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X