രാജ്യത്ത് അഞ്ചിൽ ഒരു കുടുംബം മലമൂത്രവിസർജ്ജനത്തിനായി തുറസായ സ്ഥലത്തെ ആശ്രയിക്കുന്നുവെന്ന് സർവ്വേ
ഡൽഹി; രാജ്യത്തെ അഞ്ചിലൊന്ന് വീടുകളിലെ ആളുകൾ മലമൂത്ര വിസർജനത്തിനായ് തുറസ്സായ സ്ഥലങ്ങളെ ആണ് ആശ്രയിക്കുന്നതെന്ന് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (എൻഎഫ്എച്ച്എസ്) 2019-21 യിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാമ്പിളുകളായി എടുത്ത 636,699 വീടുകളിൽ 83 ശതമാനത്തിനും ടോയ്‌ലറ്റ് ഉണ്ട്. എന്നാൽ 19 ശതമാനം വീടുകളിലും ശൗചാലയങ്ങൾ ഉപയോഗിക്കുന്നില്ല. എന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.
എല്ലാ സൗകര്യങ്ങൾ ഉള്ളവരും തുറസായ മലമൂത്രവിസർജ്ജനമാണ് ഇഷ്ടപ്പെടുന്നതെന്നും ഈ സർവ്വെ കണ്ടെത്തി. തുറന്ന മലമൂത്ര വിസർജനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2014 ഒക്ടോബറിൽ നരേന്ദ്ര മോദി സർക്കാർ സ്വച്ഛ് ഭാരത് (ക്ലീൻ ഇന്ത്യ) എന്ന ഒരു ദൗത്യം ആരംഭിച്ചിരുന്നു. തുടർന്ന് 2019 ഒക്ടോബർ 2 ന് അഹമ്മദാബാദിലെ സബർമതി നദീതീരത്ത് നടന്ന ഒരു പൊതു പരിപാടിയിൽ, തുറന്ന മലമൂത്ര വിസർജ്ജനം നടത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു എന്നും മോദി അവകാശപ്പെട്ടു. 2019 ജൂണിനും 2020 ജനുവരിക്കും ഇടയിൽ 17 സംസ്ഥാനങ്ങളിലും 2020 ജനുവരി മുതൽ 2021 ഏപ്രിലിനുമിടയിൽ 11 സംസ്ഥാനങ്ങളിലും നടത്തിയ സർവ്വേയിൽ 83 ശതമാനം കുടുംബങ്ങൾക്കും ടോയ്‌ലറ്റുകൾ ഉണ്ടെന്ന് കണ്ടെത്തി.

മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിന്റെ ഡയറക്ടർ എസ്കെ ജെയിംസാണ് സർവേ ഏകോപിപ്പിച്ചത്. രണ്ട് വർഷം മുമ്പാണ് ഈ സർവ്വേ നടത്തിയതെന്നും ഇപ്പോൾ പല വീടുകളിലും ടോയ്‌ലറ്റ് സൗകര്യം വന്നിട്ടുണ്ടാകാം എന്നും ഇദ്ദേഹം പറയുന്നു. ശൗചാലയ നിർമ്മാണം പ്രോത്സാഹിപ്പിക്കാനായി അഞ്ചുവർഷത്തെ ദൗത്യത്തിന് കീഴിൽ ടോയ്‌ലറ്റൊന്നിന് 12,000 രൂപ വീതം കേന്ദ്രം വീടുകൾക്ക് നൽകിയിരുന്നു. ഇതിനായി 1.3 ലക്ഷം കോടി രൂപ അനുവദിച്ചു. തുടർന്ന് 603,000 ഗ്രാമങ്ങളെ തുറസ്സായ മലമൂത്ര വിസർജന വിമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
2019-21-ൽ 97 ശതമാനം വീടുകളിലും വൈദ്യുതി ലഭ്യമാണെന്നും സർവ്വേയിൽ കണ്ടെത്തി. 59 ശതമാനം പേർ മാത്രമാണ് പാചകത്തിന് ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നത് എന്നും കണ്ടെത്തി. ഇതിനർത്ഥം 10 വീടുകളിൽ നാലെണ്ണം വായു മലിനീകരണത്തിലൂടെ ആരോഗ്യ അപകടങ്ങൾ വർദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ പാചക ഇന്ധനം ഉപയോഗിക്കുന്നു എന്നാണ്. അഞ്ച് വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളിൽ വളർച്ച മുരടിപ്പിന്റെ വ്യാപനത്തിൽ നേരിയ കുറവുണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications