നികുതി രഹിത പ്രൊവിഡന്റ് ഫണ്ട് പരിധി 5 ലക്ഷമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്
ദില്ലി; 2022 ലെ കേന്ദ്ര ബജറ്റിൽ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലെ നികുതി രഹിത സംഭാവനകളുടെ പരിധി പ്രതിവർഷം 5 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. സർക്കാർ ജീവനക്കാരുടെ പിഎഫ് നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ ഏകീകൃത സ്വഭാവം കൊണ്ടുവരാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.
നേരത്തേ 2021 -22 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഒരു വര്‍ഷം 2.5 ലക്ഷത്തിന് മുകളില്‍ വരുന്ന പിഎഫ് നിക്ഷേപങ്ങള്‍ക്ക് മേല്‍ നികുതി ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നീട് 5 ലക്ഷമായി ഉയർത്തിയിരുന്നു. ധനകാര്യ ബില്ലിൽ ഭേദഗതി വരുത്തിയാണ് പരിധി ഉയർത്തിയത്.

അതേസമയം ഉയർന്ന തുക സംഭാവന ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ ഈ മാറ്റത്തിന്റ പ്രയോജനം ലഭിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ഇത്തവണ മുഴുവൻ ജീവനക്കാർക്കും ഉള്ള തുക പ്രതിവർഷം 5 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Recommended Video
പിഎഫ് നിക്ഷേപം തുല്യവും വിവേചനരഹിതവുമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങളിൽ നിന്ന് അപേക്ഷകളിൽ ലഭിച്ചിരുന്നു, ഇതിന്റ പശ്ചാത്തലത്തിൽ കൂടിയാണ് തിരുമാനമെന്ന് മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications