ടീച്ചര്‍ കള്ളിയെന്ന് വിളിച്ചു; സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി
ചെന്നൈ: തമിഴ്നാട്ടിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടി. അധ്യാപിക കള്ളി എന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ കരൂരിലെ സര്‍ക്കാര്‍ സ്കൂളിന്റെ ഒന്നാം നിലയില്‍ നിന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടിയത് വിദ്യാര്‍ത്ഥി കാല്‍തെറ്റി വീണതാണ് എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി സംഭവം വിശദീകരിക്കുന്ന വീഡിയോ പുറത്തായതോടെ ആണ് അധ്യാപികയുടെ പങ്ക് വ്യക്തമായത്.

പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഞങ്ങളുടെ സ്കൂളില്‍ സാംസ്കാരിക പരിപാടികള്‍ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു പെണ്‍കുട്ടി വന്ന് പരിപാടിയുടെ വീഡിയോ എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ ആദ്യം അത് നിരസിച്ചു. അപ്പോള്‍ ആ പെണ്‍കുട്ടി മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറാന്‍ എന്നോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഫോണ്‍ കൈമാറേണ്ട ആള് അകലെ ആയതിനാല്‍ ഞാന്‍ തന്നെ വീഡിയോ എടുത്തു. ഇത് കണ്ട ടീച്ചര്‍ എന്നെ പിടിച്ച് ശകാരിച്ചു. എന്നാല്‍ താന്‍ ഇത് മറ്റൊരാള്‍ ആവശ്യപ്പെട്ടത് കൊണ്ട് ചെയ്തകതാണ് എന്നും ടീച്ചറോട് പറഞ്ഞു. എന്നാല്‍ ടീച്ചര്‍ എന്നെ വിശ്വസിച്ചില്ല.
അവിടെ ഉള്ള എല്ലാവരുടെയും മുമ്പില്‍ വെച്ച് എന്നെ കള്ളി എന്ന് വിളിച്ചു. എല്ലാവരും ഇത് നോക്കി നില്ക്കുന്നുണ്ടായിരുന്നു. എന്റെ ഹൃദയം തകര്‍ന്നു, എന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ് എന്ന് പൊലീസ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications