• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ 10 പരാജയങ്ങള്‍; ദുരന്തമായി മാറിയ നോട്ട് നിരോധനം, പെട്രോള്‍ വില..

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് നാലര വര്‍ഷം കഴിഞ്ഞു. വലിയ വാഗ്ദാനങ്ങളും അച്ഛേ ദിന്‍ ആയേഗാ എന്ന മുദ്രാവാക്യവും ഉയര്‍ത്തിയായിരുന്നു 2014 ല്‍ ബിജെപി അധികാരത്തില്‍ എത്തിയത്. മോദി മാജിക് രാജ്യത്തെ ഐഷ്വര്യത്തിലേക്ക് കൊണ്ടുവരുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് എത്രത്തോളം പാലിക്കാന്‍ കഴിഞ്ഞു എന്ന കാര്യത്തില്‍ ബിജെപിക്ക് പോലും ഇപ്പോള്‍ കൃത്യമായ അഭിപ്രായം നടത്താന്‍ കഴിയില്ല.

വയനാട് പിടിക്കാന്‍ സികെ ജാനുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കും?; സീറ്റ് വിട്ടുനല്‍കാമെന്ന് സിപിഐ

പെട്രോള്‍ വില വര്‍ധന, നോട്ട് നിരോധനം, രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, തൊഴിലില്ലായ്മ, റാഫേല്‍ ഇടപാട് തുടങ്ങിയ കാര്യങ്ങളിലെല്ലാം ബിജെപിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാവുന്നതാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. രാജ്യം മറ്റൊരു പൊതുതിരിഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ പ്രധാനപ്പെട്ട 10 പരാജയങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുയാണ് ഇവിടെ..

1-നോട്ട് നിരോധനം

1-നോട്ട് നിരോധനം

2016 നവംബര്‍ 8 ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതലാണ് ഇന്ത്യയില്‍ 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കുന്നത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടുക, ഭീകരവാദികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് തടയിടുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം.

ആദ്യ ദിനംമുതല്‍

ആദ്യ ദിനംമുതല്‍

എന്നാല്‍ നോട്ട് നിരോധനത്തിന്റെ ആദ്യ ദിനംമുതല്‍ ജനങ്ങള്‍ ദുരിതം അനുഭവിച്ചു തുടങ്ങി. ബാങ്കിനും എടിഎമ്മിനും മുന്നില്‍ ക്യൂ നിന്ന് മരിച്ചവര്‍ നിരവധിയാണ്. മാത്രവുമല്ല തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിതീര്‍ത്തപ്പോള്‍ 0.70 ശതമാനം മാത്രമായിരുന്നു തിരിച്ചെത്താതെ പോയത്. നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാക്കുകയും ചെയ്തു.

2-കര്‍ഷക വഞ്ചന

2-കര്‍ഷക വഞ്ചന

രാജ്യത്തെ കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടികളില്‍ ഒട്ടും തൃപ്തരല്ല. വിളകള്‍ക്ക് ന്യായ വിലപോലും ലഭിക്കാത്തതിനെ തുടര്‍ന്ന് കടക്കെണിയിലായ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തത്. രാജസ്ഥാന്‍, മഹാരാഷ്ട്ര കര്‍ഷകര്‍ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്.

പ്രക്ഷോഭങ്ങള്‍

പ്രക്ഷോഭങ്ങള്‍

ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരേയുള്ള കലയളവില്‍ മഹാരാഷ്ട്രയില്‍ മാത്രം 639 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പലകര്‍ഷകരും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതരപ്പെട്ടതാണെങ്കിലും അത് ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മോദി സര്‍ക്കാര്‍ കര്‍ഷക വഞ്ചന തുടരുന്നു എന്ന് ആരോപിച്ച് ഇതിനോടകം നിരവധി പ്രക്ഷോഭങ്ങള്‍ക്കാണ് ദില്ലി സാക്ഷ്യം വഹിച്ചത്.

3-റാഫേല്‍

3-റാഫേല്‍

2014 ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഫ്രഞ്ച് കമ്പനിയുമായ ദസാള്‍ട്ടും പൊതുമേഖല സ്ഥാപനമായ എച്ച എ എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയതോടെ കരാര്‍ തകിടം മറിഞ്ഞു. എച്ച എ എല്ലിന് പകരം റിലയന്‍സായി പങ്കാളികള്‍.

അഴിമതി

അഴിമതി

എന്നാല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ 12000 കോടിയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായെന്നാണ് ആരോപണം. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലും കരാറിനെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാവാതിരുന്നതും കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നു.

4-മാധ്യമ നിയന്ത്രണം

4-മാധ്യമ നിയന്ത്രണം

പ്രധാനമന്ത്രിക്കെതിരോയെ ബിജെപി നേതൃങ്ങള്‍ക്കെതിരേയോ വിമര്‍ശനം ഉന്നയിക്കാതെ സ്തുതി പാടാന്‍ മാത്രം അടിമകളെ പോലെ നിര്‍ത്തിയിരിക്കുന്ന ചില മാധ്യമങ്ങളുണ്ട്. മറുപക്ഷത്ത് കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ 24 മണിക്കൂറിനുള്ളില്‍ പരിശോധനയും നടപടികളും ഉണ്ടാവും. ഇക്കാലയളവില്‍ ഒരു പത്രസമ്മേളനം പോലും നടത്താന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

5-പെട്രോള്‍ വില

5-പെട്രോള്‍ വില

യുപിഎ സര്‍ക്കാറിന്റെ കാലത്ത് പെട്രോള്‍ വില വര്‍ധനവിനെതിര വലിയ രീതിയില്‍ പ്രക്ഷോഭം നടത്തിയായിരുന്നു ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. ഭരണത്തിലേറിയെങ്കിലും പെട്രോള്‍ വിലയില്‍ യാതൊരു നിയന്ത്രണവും കൊണ്ടുവരാന്‍ മോദിക്ക് കഴിഞ്ഞില്ല. രാജ്യന്തര വിപണയില്‍ പെട്രോളിന് വില താഴ്ന്നു നില്‍ക്കുമ്പോഴും ഇന്ത്യയില്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയായിരുന്നു.

6-രൂപയുടെ മൂല്യം

6-രൂപയുടെ മൂല്യം

രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് കൂപ്പ്കുത്തിയതും ഇക്കലായളവിലായിരുന്നു. ഡോളറുമായുള്ള മൂല്യം 72 മറികടന്നതോടെ ഇന്ത്യന്‍ വിപണി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. രൂപ പതിയെ തിരിച്ചു കയറുന്നുണ്ടെങ്കിലും പഴയ നിലയില്‍ എത്തിയിട്ടില്ല.

7-അസഹിഷ്ണുത

7-അസഹിഷ്ണുത

രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ഒരു കാലഘത്തിലാണ് രാജ്യമിപ്പോള്‍. ഗോ സംരക്ഷണത്തിന്റെ പേരില്‍ മാത്രം രാജ്യം അനേകം പേര്‍കൊല്ലപ്പെട്ടു. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ക്ക് അര്‍ഹിച്ച ശിക്ഷവാങ്ങിച്ച് നല്‍കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ദാദ്രിയില്‍ അഖ്‌ലാക്ക് കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ആസൂത്രിത കലാപത്തിലൂടെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

8-ആധാര്‍

8-ആധാര്‍

സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം നിര്‍ബന്ധമാക്കിക്കൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നടപ്പിലാക്കിയത്. സിം കാര്‍ഡുമായും ബാങ്കുമായും ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് തിരിച്ചടി നല്‍കികൊണ്ടാണ് ആധാറിനെതിരായ പരാതിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

കര്‍ശന നിയന്ത്രണങ്ങള്‍

കര്‍ശന നിയന്ത്രണങ്ങള്‍

ആധാറിന് സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ക്ഷേമപദ്ധതികള്‍ക്കും പാന്‍കാര്‍ഡിനും ആദായനികുതി റിട്ടേണിനും ആധാര്‍ നിര്‍ബന്ധമാക്കിയത് ശരിവെച്ച കോടതി മൊബൈല്‍ നമ്പറുമായും ബാങ്കുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചു.

9-ജിഎസ്ടി

9-ജിഎസ്ടി

ജിഎസ്ടി യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്ര മോദിയുടെ ഏറ്റവും മികച്ച ഭരണ നേട്ടമായി വിലയിരുത്തപ്പെടുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ജിഎസ്ടി പലയിടങ്ങളിലും അതൃപ്തി ഉണ്ടാക്കി. കൂടാതെ സര്‍ക്കാരിന്റെ വരുമാനത്തില്‍ ?ഗുണപരമായ മാറ്റമുണ്ടായിട്ടുമില്ല. ജിഎസ്ടിക്ക് ശേഷം ബിസിനസ് പകുതിയായി കുറഞ്ഞതായാണ് വിലയിരുത്തല്‍.

10-തൊഴിലില്ലായ്മ

10-തൊഴിലില്ലായ്മ

രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ ഒന്നരലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണു സൃഷ്ടിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 18-നും 29 നും ഇടയ്ക്കുള്ള 30% ല്‍ അധികം യുവാക്കള്‍ തൊഴില്‍ രഹിതരാണ്.

ഇത് മാത്രമല്ല

ഇത് മാത്രമല്ല

ഇത് മാത്രമല്ല ബിജെപി നല്‍കിയ പല വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ നാലരവര്‍ഷം കഴിഞ്ഞിട്ടും മോദിക്ക് കഴിഞ്ഞിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റികള്‍ ഇവയൊക്കെ വാഗ്ദാന പട്ടികയില്‍ മുന്‍ നിരയിലുള്ള കാര്യങ്ങളാണ്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്ലാനിംഗുകള്‍ എങ്ങുമെത്തിയിട്ടില്ല.

English summary
The Ten Big Failures of the Narendra Modi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more