പാഠപുസ്തകത്തിൽ ചരിത്രങ്ങളും വസ്തുതകളും വളച്ചൊടിക്കുന്നു; പാർലമെന്ററി സമിതിക്ക് കത്തയച്ച് ചരിത്രകാരൻമാർ
ദില്ലി; എൻസിഇആർടി ചരിത്ര പാഠപുസ്തകത്തിൽ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചരിത്രകാരന്മാർ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കത്തയച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നൂറിലധികം പേരാണ് കത്തയത്തത്. പുസ്തകത്തിൽ ചരിത്ര വസ്തുതകളെ വളച്ചൊടിച്ചുവെന്നും വികലമായ വസ്തുതൾ ഉൾപ്പെടുത്തിയതെന്നും കത്തിൽ പറയുന്നു. ജുലൈ 15 നാണ് കത്തയച്ചത്.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍
റോമില ഥാപ്പർ, മുകുൽ കേശവൻ, ദില്ലി ,പഞ്ചാബ്, ടൊറന്റോ, ജവഹർലാൽ നെഹ്‌റു എന്നീ സർവകലാശാലകളിലെ പ്രഫസർമാർ ഉൾപ്പെടെയുള്ളവരാണ് കത്തയച്ചത്. ചരിത്രാതീത വസ്തുതകളെക്കുറിച്ചുള്ള തെറ്റായ പരാമർശങ്ങളും ദേശീയ നായകന്മാരെക്കുറിച്ചുള്ള വളച്ചൊടിച്ചുള്ള വിവരങ്ങളും നീക്കം ചെയ്യണമെന്ന് കത്തിൽ പറയുന്നു.
ഇന്ത്യൻ ചരിത്രത്തിന്റെ എല്ലാ കാലഘട്ടങ്ങളിലേയും വിവരങ്ങൾ തുല്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ചരിത്രത്തിലെ മികച്ച വനിതകളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഉൾപ്പെടുത്തണമെന്നും കത്തിൽ പറയുന്നു.ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെ ശരിവെക്കുക എന്ന ഉദ്ദേശ്യത്തോടെ പാഠപുസ്തക പുനരവലോകനം നടപ്പിലാക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. ചരിത്രവിരുദ്ധത, മതമൂല്യങ്ങൾക്ക് അമിത് പ്രാധാന്യം, കമ്പോളതാല്‍പ്പര്യങ്ങള്‍ എന്നിവയിൽ ഊന്നിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്ന തരത്തിൽ നേരത്തേ തന്നെ ആക്ഷേപങ്ങൾ ശക്തമായിരുന്നു.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications