കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നില്ല; 37,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരണം 1223 ആയി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 37776 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ 26535 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 10018 പേരാണ് ഇപ്പോള്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. രാജ്യത്ത് ഇതുവരെ 1223 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കുടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 11506 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 1008 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 9142 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 1879 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 485 പേര്‍ സംസ്ഥാനത്ത് മരിച്ചു.

ഗുജറാത്ത്

ഗുജറാത്ത്

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗുജറാത്താണ്. 4721 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 3750 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. 735 പേരാണ് സംസ്ഥാനത്ത് നിന്ന് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 122 പേരാണ് രോഗം മാറി ആശുപത്രിവിട്ടത്. സംസ്ഥാനത്ത് നിന്ന് 236 പേരാണ് മരിച്ചത്.

ദില്ലി

ദില്ലി

ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നാം സ്ഥാനത്തുള്ളത് ദില്ലിയിലാണ്. സംസ്ഥാനത്ത് 3738 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 2510 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 1167 പേരാണ് സംസ്ഥാനത്ത് നിന്ന് രോഗം ഭേദമായി ആശുപത്രിവിട്ടത്. 61 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദില്ലിയില്‍ മരണനിരക്ക് കുറവാണ്. കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

കേരളം

കേരളം

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് 8 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 400 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 96 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

മൂന്നാംഘട്ട ലോക്ക്ഡൗണ്‍

മൂന്നാംഘട്ട ലോക്ക്ഡൗണ്‍

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ കാലയളവില്‍ ഇളവുകള്‍ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാമെന്ന് കേന്ദ്രം പറയുന്നു. ഗ്രീന്‍, ഓറഞ്ച് സോണുകളിലാണ് അനുമതി. മാത്രമല്ല, അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെടാത്ത വസ്തുക്കള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വില്‍ക്കാനും അനുമതി നല്‍കി. ആദ്യഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ആയിരുന്നു. പിന്നീട് മെയ് മൂന്ന് വരെ നീട്ടി. ഞായറാഴ്ച ഇതിന്റെ കാലാവധി പൂര്‍ത്തിയാകവെയാണ് വീണ്ടും രണ്ടാഴ്ച നീട്ടിയത്. വിമാന സര്‍വീസുകളും ഇക്കാലയളവില്‍ ഉണ്ടാകില്ല. മെയ് 17വരെ ആഭ്യന്തര-രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
The total number of Covid-19 positive cases in the country rises to 37,776
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X