കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ഉണ്ടെന്ന് ശശി തരൂർ, കേന്ദ്രത്തിന് പരിഹാസം, അവരാണ് രാജ്യം ഭരിക്കുന്നത്!

Google Oneindia Malayalam News

Recommended Video

cmsvideo
Shashi Tharoor After Centre's RTI Reply | Oneindia Malayalam

ദില്ലി: ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ഉണ്ടെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്നതെന്നും ശശി തരൂരിന്റെ പരിഹാസം. ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല എന്ന് വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത് സംബന്ധിച്ചാണ് ശശി തരൂരിന്റെ പ്രതികരണം. ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ആണ് രാജ്യം ഭരിക്കുന്നതെന്നും രാജ്യത്തെ വിഭജിക്കുന്നതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് ആരാണെന്നും എങ്ങനെയാണ് അതിന്റെ തുടക്കമെന്നും ആരൊക്കെയാണ് അംഗങ്ങള്‍ എന്നും എന്തുകൊണ്ട് യുഎപിഎ പ്രകാരം നിരോധിക്കുന്നില്ല എന്നുമടക്കമുളള ചോദ്യങ്ങളുമായി വിവരാവകാശ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ അപേക്ഷ എത്തിയത്. എന്നാല്‍ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് വിവരമൊന്നുമില്ല എന്നാണ് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയത്.

tharoor

സാമൂഹ്യ പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. 2016 മുതലാണ് ബിജെപി നേതാക്കളും മറ്റും ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗ് എന്ന പേര് വ്യാപകമായി ഉപയോഗിച്ച് തുടങ്ങുന്നത്. രാജ്യത്തെ വിഭജിക്കാനാഗ്രഹിക്കുന്ന സംഘം എന്ന അര്‍ത്ഥത്തിലാണ് ഈ പേരുപയോഗിക്കുന്നത്. ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതിന് പിന്നാലെയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളെ ഉന്നംവെച്ച് ഈ പേര് ഉപയോഗിച്ച് തുടങ്ങുന്നത്.

അടുത്തിടെ ദില്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ദില്ലിയിലെ ടുക്‌ഡെ ടുക്‌ഡെ ഗ്യാംഗിനെ ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. സാകേത് ഗോഖലെയുടെ ഹര്‍ജിയില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇന്റലിജന്‍സിന്റെയോ മറ്റേതെങ്കിലും ഏജന്‍സിയുടേയുമോ ഒരു റിപ്പോര്‍ട്ടിലും ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും കേന്ദ്രത്തെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ക്കറിയുന്നതിനേക്കാള്‍ ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് ആഭ്യന്തര മന്ത്രിക്കാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ആരാണ് ഇന്ത്യയെ വിഭജിക്കുന്നത് എന്ന് രാ്ജ്യത്തിന് അറിയാമെന്നും സിബല്‍ പറഞ്ഞു.

English summary
The tukde-tukde gang does exist, Sashi Tharoor takes a dig at MHA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X