കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക് ഡൗണിലും റെക്കോര്‍ഡ് ബുക്കിങ്ങുമായി ഇന്ത്യയുടെ ultimate SUV ഹ്യുണ്ടായ് ക്രെറ്റ

  • By Desk
Google Oneindia Malayalam News

കൊച്ചി: 30,000ല്‍ ഏറെ ബുക്കിങ്ങുകളുമായി രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ടറും രണ്ടാമത്തെ വലിയ ഉല്പാദകരുമായ ഹ്യുണ്ടായ് മോട്ടര്‍ ഇന്ത്യാ ലിമിറ്റഡ് (HIML) ന്റെ ടഡഢ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ ആയി ഓള്‍ ന്യൂ ക്രെറ്റ. 258 മില്ല്യണ്‍ മീഡിയ ഇംപ്രഷനും ഹ്യുണ്ടായ് ക്രെറ്റ പരസ്യത്തിന് 19.5 മില്ല്യണ്‍ കാഴ്ചക്കാരും ഇതിനോടകമായി. ക്ലിക്ക് റ്റു ബൈ ഓപ്ഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കാറും ഹ്യുണ്ടായ് ക്രെറ്റ തന്നെ. 55% ബുക്കിംഗുകളും ഹ്യുണ്ടായ് ഡീസല്‍ കാറുകള്‍ക്കായിരുന്നു. ഹ്യുണ്ടായ് അഡ്വാന്‍സ്ഡ് BS6 ഡീസല്‍ ടെക്നോളജി തന്നെയാണ് ഈ ശ്രേണിയിലെ വാഹനത്തെ ആകര്‍ഷകമാക്കുന്നത്.

3

ഇന്ത്യയിലെ പ്രഥമ സ്മാര്‍ട്ട് മൊബിലിറ്റി സൊലൂഷന്‍സ് ദാതാക്കളായ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വീണ്ടും ചരിത്രം കുറിക്കുന്നു. എസ്‌യുവി രംഗത്ത് അതിന്റെ അപ്രമാദിത്വം നിലനിര്‍ത്തി ഓള്‍ ന്യൂ ക്രെറ്റ ബുക്കിങ് തുടരുന്നു. ലോഞ്ച് ചെയ്ത ശേഷം 30000ത്തിലധികം ബുക്കിങ് ആണ് ഇതുവരെ നടത്തിയത്. രാജ്യം വീണ്ടും സജീവമാകുന്ന വേളയില്‍ കാര്‍ വില്‍പ്പനയില്‍ ഏറ്റവും മുന്നില്‍ ഓള്‍ ന്യൂ ക്രെറ്റയാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ ഇത്രയും വേഗം സ്വീകാര്യത ലഭിച്ചത് ഓള്‍ ന്യൂ ക്രെറ്റയുടെ മികച്ച നേട്ടമാണെന്ന് ഹ്യുണ്ടായ് സെയില്‍സ് വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും 30000ത്തിലധികം ബുക്കിങ് ലഭിച്ചത് ഓള്‍ ന്യൂ ക്രെറ്റയുടെ ജനകീയതയാണ് വ്യക്തമാക്കുന്നത്. ഓട്ടോ മൊബൈല്‍ വില്‍പ്പന മേഖല വേഗത്തില്‍ സാധാരണ നിലയിലെത്തുവാന്‍ ഓള്‍ ന്യൂ ക്രെറ്റയിലൂടെ സാധിക്കുമെന്നും തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് പ്രിയം നല്‍കുന്ന ഒട്ടേറെ സവിശേഷതകള്‍ ഓള്‍ ന്യൂ ക്രെറ്റക്കുണ്ട്. വോയിസ് എനേബിള്‍ഡ് സ്മാര്‍ട്ട് പനോറമിക് സണ്‍റൂഫ്, ഡ്രൈവ് മോഡ് സെലക്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം (എട്ട് സ്പീക്കറുകള്‍), ഡിജിറ്റല്‍ ഡിസ്‌പ്ലേയോട് കൂടിയ ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫിയര്‍ എന്നിവയെല്ലാം ഓള്‍ ന്യൂ ക്രെറ്റയെ ആകര്‍ഷണീയമാക്കുന്നു. ഇതിനെല്ലാം പുറമെ ആള്‍ ന്യൂ ക്രെറ്റ അതുല്യമായ ഡ്രൈവിങ് അനുഭവവും സമ്മാനിക്കുന്നു. 7ഡിസിടിയോട് കൂടിയ ഹ്യുണ്ടായിയുടെ പുതിയ 1.41 കപ്പ ടര്‍ബോ ജിഡിഐ (ബിഎസ്6) പെട്രോള്‍ എന്‍ജിനും മറ്റൊരു പ്രധാന ആകര്‍ഷണമാണ്.

വാറണ്ടി ഒപ്ഷനുകളും എടുത്തുപറയേണ്ടതാണ്. മൂന്ന് വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍, അല്ലെങ്കില്‍ നാല് വര്‍ഷം/60000 കിലോമീറ്റര്‍, അല്ലെങ്കില്‍ അഞ്ച് വര്‍ഷം/50000 കിലോമീറ്റര്‍ എന്നിങ്ങനെയാണ് വാറണ്ടി. വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണിപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രൂപകല്‍പ്പനയിലും ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുന്നതാണ് ഓള്‍ ന്യൂ ക്രെറ്റ. ഡീസല്‍ മോഡലിലാണ് 55 ശതമാനം ബുക്കിങും വന്നിട്ടുള്ളത്.

English summary
The Ultimate SUV; All New CRETA Leads the Way in Unlocked India, Records Over 30 000 Bookings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X