കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമ നിർമാണ സഭകളിലെ എസ് സി- എസ് ടി സംവരണ കാലാവധി നീട്ടാൻ കേന്ദ്രം, ബിൽ കൊണ്ടുവരും

Google Oneindia Malayalam News

ദില്ലി: പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്ക് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഏര്‍പ്പെടുത്തിയിട്ടുളള സംവരണ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനത്തിന് അംഗീകാരമായിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി സംവരണ കാലാവധി ദീര്‍ഘിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ

എസ് സി- എസ് ടി വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലേക്കുമുളള സംവരണത്തിന്റെ കാലാവധി 2020 ജനുവരി 30ന് അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

SC

പാര്‍ലമെന്റിന്റെ ഈ സമ്മേളന കാലത്ത് തന്നെ സംവരണ കാലാവധി നീട്ടുന്നതിനുളള ബില്‍ കേന്ദ്രം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യേക ഭരണഘടനാ ഭേദഗതിയിലൂടെയാണ് നിയമ നിര്‍മ്മാണ സഭകളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തൊഴില്‍ രംഗത്ത് ഉള്‍പ്പെടെയുളള സംവരണം അതത് സംസ്ഥാന സര്‍ക്കാരുകള്‍ ആണ് തീരുമാനിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബംഗ്ലാദേശ്,, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുളള മുസ്ലീംങ്ങള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കുന്നതാണ് ഈ ബില്‍. ഹിന്ദു, സിഖ്, ജൈന്‍, പാഴ്്‌സി, ബുദ്ധമതം അടക്കമുളള മതക്കാരെയാണ് ബില്‍ ലക്ഷ്യമിടുന്നത്. വരുന്ന ആഴ്ച സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.

English summary
The Union cabinet approved extention of SC/ST reservation in Lok Sabha and assemblies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X