കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ വികസനത്തിന് ആക്കം കൂട്ടി യുപി; ചെലവഴിക്കുന്നത് 2000 കോടി രൂപ

Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയെ മോടി പിടിപ്പിക്കുന്നതിനായി 2000 കോടിയിലധികം രൂപ പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ വികസനവും ടൂറിസവും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തുക ചെലവഴിക്കുന്നത്.

രാമക്ഷേത്രവും ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടി രാമന്റ പ്രതിമയും നിര്‍മ്മിച്ച 11 വര്‍ഷത്തിനുള്ളില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. അതായത് നിലവില്‍ പ്രതിവര്‍ഷം 2.2 കോടി വിനോദ സഞ്ചാരികളെത്തുന്ന അയോധ്യയില്‍ 6.8 വിനോദ സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.

yogi

അയോധ്യയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അത്തരം പ്രവര്‍ത്തനങ്ങളെല്ലാം സമയബന്ധിതമായി തീര്‍ക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വകുപ്പതല അവലോകനയോഗത്തിലായിരുന്നു യോഗിയുടെ പ്രസ്താവന.

Recommended Video

cmsvideo
Trust To Open Bank Accounts, Seek Donations For Ayodhya Mosque| Oneindia Malayalam

റിലീജിയസ് ടൂറിസമാണ് ഇവിടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ഫണ്ട് ഒരു ബാധ്യത അല്ലെന്നും യോഗി വ്യക്തമാക്കി. ഇതിന് പുറമേ അയോധ്യയെ ഒരു സോളാര്‍സിറ്റിയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കണമെന്നും അത് ജില്ലയുടെ മുഖമാവുമെന്നും യോഗി വ്യക്തമാക്കി.

അയോധ്യയുടെ വികസനത്തിനായി വിദഗ്ധരുടെ സേവനങ്ങള്‍ സ്വീകരിക്കണം. അയോധ്യയുടെ ചരിത്രവും മതപരവുമായ പൈതൃകം സംരക്ഷിക്കപ്പെടുന്ന രീതിയിലാണ് വികസന പദ്ധതികള്‍ തയ്യാറാക്കേണ്ടത്. അത്തരം സ്ഥലങ്ങളെ പുനഃസ്ഥാപിക്കണം. അയോധ്യ വിമാനത്താവള നിര്‍മ്മാണത്തിന്റെ മുഴുവന്‍ തടസ്സങ്ങളും നീക്കും. വിമാനത്താവളത്തിനായി ഇതിനകം 160 ഏക്കറുകള്‍ ലഭിച്ചിട്ടുണ്ട്. 250 ഏക്കര്‍ കൂടി ഉടന്‍ ഏറ്റെടുക്കും. മുമ്പോട്ടുള്ള സാഹചര്യങ്ങല്‍ പരിഗണിക്കുമ്പോള്‍ അയോധ്യയില്‍ രണ്ട് ബസ് സ്റ്റേഷന്‍ വേണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളും ഭക്തരും അയോധ്യയിലേക്ക് ഒഴുകും. മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി മികച്ച ഗൈഡുകളെ കണ്ടെത്തുന്നതാനായി ടൂറിസം വകുപ്പ് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിന് ഇടം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുപ്താര്‍ഘട്ട് മുതല്‍ നയാ ഘട്ട് വരെയുള്ള നദീതീരവും പട്ടികയിലുണ്ടെന്നും യോഗി കൂട്ടിചേര്‍ത്തു.

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല: 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിനീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല: 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി

'സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം''സാത്താന്റെ സന്തതി';നെറിയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനമല്ല,'അടാട്ടെ പഴയ സഖാക്കളോട് ചോദിച്ചാല്‍ അറിയാം'

 ചൈനീസ് സുഖോയ് വിമാനം തായ് വാൻ വെടിവെച്ചിട്ടെന്ന് റിപ്പോർട്ട്: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ!! ചൈനീസ് സുഖോയ് വിമാനം തായ് വാൻ വെടിവെച്ചിട്ടെന്ന് റിപ്പോർട്ട്: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ!!

English summary
The Uttar Pradesh government is spending Rs 2,000 crore for the development of Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X