നമ്മുടെ രാജ്യത്തിന് മാത്രമല്ല; വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്കും നല്‍കണം; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം 100 കോടി ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് ഇന്ത്യന്‍ വാക്സിന്‍ നര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച നടത്തി. എല്ലാവര്‍ക്കും വാക്സിന്‍ എന്ന ലക്ഷ്യത്തോടെ നമ്മുടെ രാജ്യത്തിന് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്സിന്‍ നല്‍കി സഹായിക്കണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍ 21 ന് സംഘടിപ്പിച്ച വാക്സിന്‍ യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യത്തില്‍ രാജ്യത്തെ എത്തിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 101.30 കോടി ജനങ്ങള്‍ ഒന്നാം ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി.

രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും ഒന്നാം ഡോസ് വാക്സിനും, 31 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും എടുത്തതയാണ് കണക്കുകള്‍ സ,ൂചിപ്പിക്കുന്നത്. കോവാക്സിന്‍, കോവിഷില്‍ഡ്,സ്പുട്ട്നിക്ക് എന്നീ വാക്സിനുകളാണ് യജ്ഞത്തില്‍ ഉപയോഗിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കല്‍ ഇ, ജെനോവാ ബയോഫാര്‍മ്മ, പനേസിയ ബയോടെക് എന്നീ കമ്പനികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാന്ധവ്യ, കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ എന്നിവരും പങ്കെടുത്തു.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസമാണ് ഇന്ത്യക്ക് അഭിമാനമായി നൂറ് കോട് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തത്.
278 ദിവസം കൊണ്ടാണ് രാജ്യം അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍.എം.എല്‍. ആസ്പത്രിയില്‍ നേരിട്ടെത്തി ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു. ഒന്‍പത് മാസത്തിനുള്ളിലാണ് നൂറ് കോടി ഡോസ് വാക്സീന്‍ വിതരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിച്ചത്. ചരിത്രം കുറിച്ച സാഹചര്യത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതില്‍ 70 കോടി 68 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനായി. ഇതുവരെയായി 29 കോടി 15 ലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. നൂറ്കോടി വാക്സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. നേരത്തെ ചൈന ഈ നേട്ടം കൈവരിച്ചിരുന്നു.18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 33 ശതമാനം പേര്‍ക്ക് 2 ഡോസും നല്‍കി. സെക്കന്റില്‍ 700 ഡോസ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications