കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാച്ചിലര്‍മാരുടെ ഗ്രാമം; ഈ ഗ്രാമക്കാര്‍ക്ക് പെണ്ണുകിട്ടുന്നില്ല; കാരണം ഇതാണ്

  • By Anwar Sadath
Google Oneindia Malayalam News

അലഹാബാദ്: ഉത്തര്‍ പ്രദേശിലെ ശ്രീ താര മജ്ര ഗ്രാമം ചെറിയ പ്രദേശമാണെങ്കിലും ഈ ഗ്രാമത്തെ കുറിച്ച് അറിയാത്തവര്‍ അടുത്ത പ്രദേശത്തും ചുരുക്കമായിരിക്കും. കാരണം 1,000ത്തോളം ഗ്രാമവാസികളുള്ള ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് പെണ്ണു കിട്ടുന്നില്ല എന്നതുതന്നെ. വിവാഹം കഴിക്കാത്തവരുടെ ഗ്രാമം എന്ന് ഈ ഗ്രാമത്തിന് പേരും കിട്ടിക്കഴിഞ്ഞു.

അലഹാബാദിലെ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളൊന്നും ഈ ഗ്രാമത്തിലെ യുവാക്കളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, ഇവിടെ വൈദ്യുതിയും വെള്ളവും ഇല്ല. സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷമായിട്ടും ഈ പ്രദേശത്തെ വീടുകള്‍ ഇപ്പോഴും പ്രാചീനകാലത്തെ സൗകര്യം മാത്രമാണ് ഉപയോഗിക്കുന്നത്.

man

ആയിരത്തോളം വരുന്ന ഗ്രാമവാസികളെല്ലാം വെള്ളത്തിനുവേണ്ടി ആശ്രയിക്കുന്നത് ഒരു കുഴല്‍ക്കിണറിനെയാണ്. 2002ല്‍ പ്രദേശവാസികള്‍ പണം സ്വരൂപിച്ചാണ് കിണര്‍ കുഴിച്ചത്. മാറിമാറിവരുന്ന ജനപ്രതിനിധികളും സര്‍ക്കാരുമെല്ലാം ഗ്രാമവാസികളുടെ അപേക്ഷ ചവറ്റുകുട്ടയിലെറിയുകയാണ്. പാവപ്പെട്ട ഇവരുടെ പ്രതിഷേധം മാധ്യമങ്ങളില്‍ വാര്‍ത്തയുമാകാറില്ല.

നേരത്തെ വിവാഹം ചെയ്തവര്‍ക്ക് ഫാനും ടെലിവിഷനുമൊക്കെ സ്ത്രീധനമായി ലഭിച്ചെങ്കിലും ഇവയെല്ലാം ഉപയോഗ ശൂന്യമാണെന്ന് ഗ്രാമവാസി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം നിശ്ചയിച്ച് ഉറപ്പിച്ച ഇരുപതോളം വിവാഹമാണ് മുടങ്ങിയത്. ഒരു കാരണവശാലും ഈ ഗ്രാമത്തിലെത്തി കഷ്ടപ്പെടാന്‍ കഴിയില്ലെന്നാണ് യുവതികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഗ്രാമത്തിലെ ചെറുപ്പക്കാരാകട്ടെ വിവാഹം കഴിക്കാത്തവരായി തുടരുകയും ചെയ്യുന്നു.

English summary
The village of bachelors: Why brides do not marry ‘powerless’ men here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X