മോദിക്ക് നിര്‍ദ്ദേശവുമായി പ്രവീണ്‍ തൊഗാഡിയ
ഉത്തര്‍പ്രദേശ്: അമേരിക്കയുമായി പുതിയ ബന്ധത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശ്വഹിന്ദു പരിഷത്തില്‍ നിന്നും നിര്‍ദ്ദേശം. അമേരിക്കയുമായി ബന്ധമുണ്ടാക്കുന്നതൊക്കെ കൊള്ളാം. മറ്റു രാജ്യങ്ങളെയും മോദി പരിഗണിക്കേണ്ടതാണെന്നാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ അഭിപ്രായം.
ഇസ്രയേല്‍, ബ്രസീല്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. അപ്പോള്‍ ഒബാമയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് തെറ്റായിപ്പോയെന്നാണോ തൊഗാഡിയ പറഞ്ഞു വരുന്നത്. അങ്ങനെയല്ല, ഒബാമ ഇന്ത്യയിലേക്ക് വന്നതില്‍ തെറ്റില്ല. ക്ഷണം സ്വീകരിച്ച് നാട്ടിലെത്തിയ ആള്‍ക്ക് ബഹുമാനം നല്‍കുന്നതിലും പ്രശ്നമില്ല. പക്ഷേ, മറ്റ് രാഷ്ട്രങ്ങളെ മറന്നു കളയരുതെന്നാണ് തൊഗാഡിയ പറയുന്നത്.

മറ്റ് രാഷ്ട്രങ്ങളുമായി നമുക്കുള്ള മാതൃകാപരമായ ഉത്തരവാദിത്വങ്ങളിലും മോദി ശ്രദ്ധ നല്‍കണമെന്നാണ് തൊഗാഡിയയുടെ ഉപദേശം. മുസഫര്‍നഗറില്‍ നടന്ന ഹിന്ദു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവീണ്‍ തൊഗാഡിയയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏതായാലും തള്ളികളയാന്‍ ആകില്ല. തൊഗാഡിയയുടെ അഭിപ്രായത്തെ അനുകൂലിച്ച് ആര്‍എസ്എസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കയോടൊപ്പം തന്നെ റഷ്യയ്ക്കും വേണ്ട പ്രാധാന്യം നല്‍കണമെന്നാണ് ആര്‍എസ്എസ് അഭിപ്രായപ്പെട്ടത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications