കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് നിര്‍ദ്ദേശവുമായി പ്രവീണ്‍ തൊഗാഡിയ

  • By Sruthi K M
Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: അമേരിക്കയുമായി പുതിയ ബന്ധത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിശ്വഹിന്ദു പരിഷത്തില്‍ നിന്നും നിര്‍ദ്ദേശം. അമേരിക്കയുമായി ബന്ധമുണ്ടാക്കുന്നതൊക്കെ കൊള്ളാം. മറ്റു രാജ്യങ്ങളെയും മോദി പരിഗണിക്കേണ്ടതാണെന്നാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ അഭിപ്രായം.

ഇസ്രയേല്‍, ബ്രസീല്‍, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. അപ്പോള്‍ ഒബാമയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് തെറ്റായിപ്പോയെന്നാണോ തൊഗാഡിയ പറഞ്ഞു വരുന്നത്. അങ്ങനെയല്ല, ഒബാമ ഇന്ത്യയിലേക്ക് വന്നതില്‍ തെറ്റില്ല. ക്ഷണം സ്വീകരിച്ച് നാട്ടിലെത്തിയ ആള്‍ക്ക് ബഹുമാനം നല്‍കുന്നതിലും പ്രശ്‌നമില്ല. പക്ഷേ, മറ്റ് രാഷ്ട്രങ്ങളെ മറന്നു കളയരുതെന്നാണ് തൊഗാഡിയ പറയുന്നത്.

praveentogadia

മറ്റ് രാഷ്ട്രങ്ങളുമായി നമുക്കുള്ള മാതൃകാപരമായ ഉത്തരവാദിത്വങ്ങളിലും മോദി ശ്രദ്ധ നല്‍കണമെന്നാണ് തൊഗാഡിയയുടെ ഉപദേശം. മുസഫര്‍നഗറില്‍ നടന്ന ഹിന്ദു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവീണ്‍ തൊഗാഡിയയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏതായാലും തള്ളികളയാന്‍ ആകില്ല. തൊഗാഡിയയുടെ അഭിപ്രായത്തെ അനുകൂലിച്ച് ആര്‍എസ്എസും രംഗത്തു വന്നിട്ടുണ്ട്. അമേരിക്കയോടൊപ്പം തന്നെ റഷ്യയ്ക്കും വേണ്ട പ്രാധാന്യം നല്‍കണമെന്നാണ് ആര്‍എസ്എസ് അഭിപ്രായപ്പെട്ടത്.

English summary
Praveen Togadia says It is okay that Modi invited Obama to India.But we need to keep our focus on our ideological commitments with other countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X