കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദി വയറിന്റെ വായ മൂടിക്കെട്ടി ജയ്ഷാ, ഇനി ഒന്നും മിണ്ടാന്‍ കഴിയില്ല: ഭയന്നു തുടങ്ങി?

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
അമിത് ഷായുടെ മകനെ തൊട്ടാല്‍ കൈപൊള്ളും, ദ വയറിനോട് നീതികേട്? | Oneindia Malayalam

അഹമ്മദാബാദ്: ബിജെപി ദേശിയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമത്തിന് ജയ്ഷായ്‌ക്കെതിരെ ഇനി ഒന്നും മിണ്ടാനാകില്ല. ജയ്ഷായ്‌ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് ദി വയറിനെ വിലക്കി. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുളള കത്ത് ദി വയര്‍ അധികൃതര്‍ക്ക് ലഭിച്ചത്.


അതേസമയം കോടതി ഉത്തരവിനെതിരെ മേല്‍ കോടതിയെ സമീപിക്കാനാണ് ദി വയര്‍ അധികൃതരുടെ തീരുമാനം. തങ്ങളുടെ വാദം കേള്‍ക്കാതെ ജയ് ഷായുടെ അഭിഭാഷകന്‍ പറഞ്ഞത് മാത്രം കേട്ടാണ് അഹമ്മദാബാദ് കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ദി വയര്‍ അധികൃതര്‍ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ വായമൂടിക്കെട്ടാനുള്ള ശ്രമമാണിതെന്നാണ് ദി വയര്‍ പറയുന്നത്.

വിലക്ക്

വിലക്ക്

ജയ്ഷായ്‌ക്കെതിരെ നേരിട്ടോ അല്ലാതെയോ വാര്‍ത്തകള്‍ ദി വയര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുതെന്നാണ് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

 അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ

അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ

ജയ്ഷായുടെ കമ്പനി വിറ്റു വരവ് സംബന്ധിച്ച വാര്‍ത്തയ്‌ക്കെതിരെ ജയ്ഷ നല്‍കിയ മാനനഷ്ടക്കേസില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ ഇതു സംബന്ധിച്ച് തുടര്‍ വാര്‍ത്തകള്‍ അച്ചടി, ദൃശ്യ, ഡിജിറ്റല്‍ രൂപത്തിലോ അഭിമുഖമോ, ടിവി ചര്‍ച്ചയോ ഡിബേറ്റോ ഒരു ഭാഷയിലും ദി വയര്‍ സംപ്രേക്ഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

വായ മൂടിക്കെട്ടുന്നു

വായ മൂടിക്കെട്ടുന്നു

മാധ്യമ സ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണിതെന്നാണ് ദി വയര്‍ പറയുന്നത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് സഹിതം ദി വയര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

 വാദം കേള്‍ക്കാതെ

വാദം കേള്‍ക്കാതെ

തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ദി വയറിന്റെ വാദം. ജയ് ഷായുടെ അഭിഭാഷകന്റെ വാദം മാത്രമാണ് കോടതി കേട്ടതെന്നും ദി വയര്‍ വ്യക്തമാക്കുന്നു. ഇതിനെതരെ മേല്‍ക്കോടതിയെ സമീപിക്കാനാണ് ദി വയറിന്റെ തീരുമാനം.

ജയ് ഷായ്‌ക്കെതിരായ ആരോപണം

ജയ് ഷായ്‌ക്കെതിരായ ആരോപണം

ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്്ഥാപനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 80 കോടിയുടെ വരുമാനമണ്ടാക്കിയെന്നും വിറ്റുവരവ് ഒരു വര്‍ഷം കൊണ്ട് 16000 മടങ്ങ് വര്‍ധിച്ചുവെന്നുമാണ് ദി വയര്‍ പുറത്തുവിട്ട വാര്‍ത്ത.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ഇതിനെതിരെ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്. ദി വയറിനും അവിടത്തെ ഏഴ് പേര്‍ക്കെതിരെയുമാണ് 100 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുന്നത്. കേസ് ദീപാവലി അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി വച്ചിരിക്കുകയാണ്.

English summary
the wire restrained from publishing news relating to jay shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X