Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ വൃക്ക തട്ടിയെന്ന് പരാതി; സംഭവമിങ്ങനെ

അച്ഛന്റെ അക്കൗണ്ടിൽ നിന്ന് എടുത്ത പണം തിരികെ വിൽക്കാൻ വേണ്ടി 3 കോടിക്ക് വൃക്ക വിൽക്കാനൊരുങ്ങി 16 ലക്ഷം നഷ്ടമായ യുവതിയുടെ വാർത്ത അടുത്താണ് നമ്മൾ വായിച്ചത്. ഇപ്പോൾ മറ്റൊരു അവയവ തട്ടിപ്പിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇവിടെ പണമല്ല വാ​ഗ്ദാനം ചെയ്തത്. മറിച്ച് സർക്കാർ‌ ജോലി ആയിരുന്നു.

ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തെന്നാണ് പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ 30-കാരിയുടെ വൃക്ക തട്ടിയെടുത്തതായാണ് പരാതി. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയതായാണ് യുവതിയുടെ പറയുന്നത്.

1

രണ്ടു വര്‍ഷം മുമ്പാണ് വൃക്ക ആവശ്യമുണ്ടെന്ന പരസ്യം കണ്ട യുവതി ഇവരെ ബന്ധപ്പെടുന്നത്. പിന്നീട് അവയവദാനത്തില്‍ നിന്ന് യുവതി പിന്മാറി. പക്ഷേ ഇയാള്‍ തുടരെ ഫോണില്‍ യുവതിയെ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും യുവതിയെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിപ്പിക്കുകയുമായിരുന്നു.

2

ഓഗസ്റ്റില്‍ യുവതി ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും വൃക്ക ദാനം ചെയ്യുകയും ചെയ്തു. എന്നാൽ യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ പരാതിയില്‍ ഫരീദാബാദ് പോലീസ് കേസെടുത്തു. തട്ടിപ്പില്‍ എത്ര പേര്‍ പങ്കാളികളായിട്ടുണ്ടെന്നും അവയവദാന റാക്കറ്റിന് പങ്ക് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

3


നേരത്തെ നഴ്സിം​ഗ് വിദ്യാർ‌ത്ഥിനിക്കായികുന്നു വൃക്ക ദാനത്തിന്റെ പേരിൽ 16 ലക്ഷം നഷ്ടമായത്. ഹൈദരബാദിലായിരുന്നു തട്ടിപ്പ് നടന്നത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രവീണ്‍ രാജ് എന്നയാള്‍ വഴിയാണ് ഗുണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി വൃക്ക വില്‍ക്കാന്‍ ശ്രമിച്ചത്. മൂന്നുകോടി രൂപ നല്‍കാം എന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ നികുതിയിനത്തിലും പോലീസ് വെരിഫിക്കേഷനുമെന്ന് പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

4


പിതാവിന്റെ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച രണ്ടുലക്ഷം രൂപ തിരികെയിടാന്‍ വേണ്ടിയാണ് പെണ്‍കുട്ടി വൃക്ക വില്‍ക്കാന്‍ തയ്യാറായത്. പിന്നാലെ സാമൂഹികമാധ്യമത്തിലൂടെ പ്രവീണ്‍ രാജ് എന്നയാളെ പരിചയപ്പെട്ടു. വൃക്ക നല്‍കിയാല്‍ മൂന്നുകോടി രൂപ നല്‍കാം എന്നാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് പകുതി പണവും ശേഷം ബാക്കി തുകയും നല്‍കാമെന്നും പറഞ്ഞു.
ചെന്നൈയിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്ന് ഇതിലേക്ക് മൂന്നുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും കൈമാറി. ഇതിനു പിന്നാലെയാണ് നികുതി, പോലീസ് വെരിഫിക്കേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് 16 ലക്ഷം രൂപ പെണ്‍കുട്ടിയില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+