Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

ദില്ലി: വാക്സിനുകള്‍ ലഭ്യമാവുമെങ്കിലും 2021 ല്‍ കൊറോണ വൈറസിനെതിരെ സമൂഹ പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞെക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. വികസ്വര രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ എത്താനുള്ള പരിമിതി, പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ച് ആളുകള്‍ക്കിടയിലുള്ള സംശയങ്ങള്‍, വൈറസിന്‍റെ ജനിതക മാറ്റത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പ്രധാന ഘടകങ്ങളാണെന്നാണ് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നത്.

വൻതോതിലുള്ള വാക്സിനേഷൻ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും അമേരിക്ക, ബ്രിട്ടണ്‍, സിംഗപ്പൂർ, ജർമ്മനി, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങള്‍ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ജനസംഖ്യയിലെ നിശ്ചിത എണ്ണം ആളുകള്‍ക്ക് അണുബാധയ്ക്ക് എതിരായ പ്രതിരോധ ശേഷി കൈവരിക്കുമ്പോഴാണ് സമൂഹ പ്രതിരോധ ശേഷി സ്വീകരിച്ചു എന്ന് പറയാന്‍ സാധിക്കുന്നത്.

 coronavirus-

അഭൂതപൂർവമായ വേഗതയിൽ സുരക്ഷിതവും ഫലപ്രദവുമായ നിരവധി വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ഗവേഷകർ നടത്തിയ അവിശ്വസനീയമായ പുരോഗതിയേയും. സ്വാമിനാഥൻ അഭിനന്ദിച്ചു. ബയോ‌ടെക്-ഫൈസർ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി / അസ്ട്രാസെനെക്ക, മോഡേണ എന്നിവ വികസിപ്പിച്ചെടുത്ത വാക്സിനുകൾ നിരവധി രാജ്യങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഉടന്‍ തന്നെ വിതരണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

രോഗ പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി ആളുകളോട് അല്‍പം ക്ഷമയോടെ കാത്തിരിക്കണമെന്നും ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. വാക്സിനുകള്‍ നിലവില്‍ വന്നെങ്കിലും പ്രതിരോധ ശേഷിക്ക് സമയം എടുക്കും. എന്നാല്‍ ഇതിനിടയിലും നമ്മള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുള്ള അമേരിക്കയിൽ, 25.4 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായാണ് അധികൃതർ അറിയിക്കുന്നത്. ജര്‍മ്മനിയിലും ബ്രിട്ടണിലും വലിയ വിഭാഗം ജനങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+