കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്നതില്‍ സമയമെടുക്കുമെന്ന് ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ദില്ലി: വാക്സിനുകള്‍ ലഭ്യമാവുമെങ്കിലും 2021 ല്‍ കൊറോണ വൈറസിനെതിരെ സമൂഹ പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞെക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. വികസ്വര രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ എത്താനുള്ള പരിമിതി, പ്രതിരോധ കുത്തിവെയ്പ്പിനെ കുറിച്ച് ആളുകള്‍ക്കിടയിലുള്ള സംശയങ്ങള്‍, വൈറസിന്‍റെ ജനിതക മാറ്റത്തിനുള്ള സാധ്യതകള്‍ എന്നിവയെല്ലാം തന്നെ ഇതില്‍ പ്രധാന ഘടകങ്ങളാണെന്നാണ് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നത്.

അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍

വൻതോതിലുള്ള വാക്സിനേഷൻ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും അമേരിക്ക, ബ്രിട്ടണ്‍, സിംഗപ്പൂർ, ജർമ്മനി, മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങള്‍ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ജനസംഖ്യയിലെ നിശ്ചിത എണ്ണം ആളുകള്‍ക്ക് അണുബാധയ്ക്ക് എതിരായ പ്രതിരോധ ശേഷി കൈവരിക്കുമ്പോഴാണ് സമൂഹ പ്രതിരോധ ശേഷി സ്വീകരിച്ചു എന്ന് പറയാന്‍ സാധിക്കുന്നത്.

 coronavirus-

അഭൂതപൂർവമായ വേഗതയിൽ സുരക്ഷിതവും ഫലപ്രദവുമായ നിരവധി വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ഗവേഷകർ നടത്തിയ അവിശ്വസനീയമായ പുരോഗതിയേയും. സ്വാമിനാഥൻ അഭിനന്ദിച്ചു. ബയോ‌ടെക്-ഫൈസർ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി / അസ്ട്രാസെനെക്ക, മോഡേണ എന്നിവ വികസിപ്പിച്ചെടുത്ത വാക്സിനുകൾ നിരവധി രാജ്യങ്ങൾ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഉടന്‍ തന്നെ വിതരണം ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; എന്തൊരു വൃത്തികേടാണ് ഷാനെ..അസഭ്യം തേൻ പൂശിയാൽ മധുരിക്കില്ല'; രേവതി സമ്പത്ത്'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്; എന്തൊരു വൃത്തികേടാണ് ഷാനെ..അസഭ്യം തേൻ പൂശിയാൽ മധുരിക്കില്ല'; രേവതി സമ്പത്ത്

രോഗ പ്രതിരോധ ശേഷി കൈവരിക്കുന്നതിനായി ആളുകളോട് അല്‍പം ക്ഷമയോടെ കാത്തിരിക്കണമെന്നും ലോകാരോഗ്യസംഘടനയിലെ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. വാക്സിനുകള്‍ നിലവില്‍ വന്നെങ്കിലും പ്രതിരോധ ശേഷിക്ക് സമയം എടുക്കും. എന്നാല്‍ ഇതിനിടയിലും നമ്മള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുള്ള അമേരിക്കയിൽ, 25.4 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായാണ് അധികൃതർ അറിയിക്കുന്നത്. ജര്‍മ്മനിയിലും ബ്രിട്ടണിലും വലിയ വിഭാഗം ജനങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
Theatres in Kerala set to reopen; Actor Mohanlal Thanks Pinarayi Vijayan

റിലീസിന് മണിക്കൂറുകൾ, വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു , നിർമ്മാണ കമ്പനി കോടതിയിൽറിലീസിന് മണിക്കൂറുകൾ, വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് അടക്കം ചോർന്നു , നിർമ്മാണ കമ്പനി കോടതിയിൽ

 ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എ പി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എ പി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

English summary
The World Health Organization says it will take time to develop herd immunity against covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X