കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പ്രതിസന്ധി കാലത്തെ പ്രവര്‍ത്തനം നോക്കി ലോകം ഓരോ രാജ്യത്തെയും വിലയിരുത്തും; എസ്. ജയ്ശങ്കര്‍

Google Oneindia Malayalam News

ദില്ലി: ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണ്. ഈ കൊവിഡ് പ്രതിസന്ധിക്കാലത്തെ പ്രവര്‍ത്തനം നോക്കി ഒരോ രാജ്യങ്ങളെയും ലോകം വിലയിരുത്തുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് അയല്‍ രാജ്യങ്ങളുടെ ഭൂമി കയ്യേറാനാണ് ചൈന ശ്രമിച്ചത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുമായി ചൈന സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയാണുണ്ടായതെന്നും ജയശങ്കര്‍ വ്യക്തമാക്കി. ആസിയാന്‍- ഇന്ത്യ നെറ്റ്‌വര്‍ക്ക് ഓഫ് തിങ്ക് ടാങ്ക്‌സിന്റെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ചൈനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

s jaishankar

നമുക്ക് എന്ത് വേണമെങ്കിലും അവകാശപ്പെടാം. എന്നാല്‍ ഈ കൊവിഡ് കാലത്ത് രാജ്യങ്ങള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിയായിരിക്കും ലോകം വിലയിരുത്തുക. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും പല രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ വെളിപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് പുതിയ തിരിച്ചറിവുകള്‍ ഇക്കാലത്തുണ്ടായി.

അസംസ്‌കൃത വസ്തുക്കള്‍ക്ക് ചൈനയെ ആശ്രയിച്ചുകൊണ്ടിരുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ മാറിച്ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, ജപ്പാന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ലോകം ഇന്ന് നേരിടുന്ന ഈ പ്രതിസന്ധി നമുക്കാക്കും ഇതിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല. ലോകം മുഴുവന്‍ ഇതിന്റെ സാമ്പത്തികാഘാതം ദൃശ്യമാകുമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി.

ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

തന്ത്രം മാറ്റി പ്രിയങ്ക; 'നീല'പുതച്ച് കോൺഗ്രസ് നേതാക്കൾ, ഗ്രാമത്തലവന്റെ കൊലപാതകം ആയുധമാക്കി കോൺഗ്രസ്തന്ത്രം മാറ്റി പ്രിയങ്ക; 'നീല'പുതച്ച് കോൺഗ്രസ് നേതാക്കൾ, ഗ്രാമത്തലവന്റെ കൊലപാതകം ആയുധമാക്കി കോൺഗ്രസ്

 ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും? ബിഎസ്പിയുടെ നീക്കം കോണ്‍ഗ്രസിനെതിരെ; കടുത്ത അതൃപ്തിയില്‍ ഒരു വിഭാഗം, പാര്‍ട്ടി വിട്ടേക്കും?

English summary
The world will judge each country by its performance during this Covid period says, S Jaishankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X