കൊവിഡ് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തം, കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല: പ്രധാനമന്ത്രി
ദില്ലി: കൊവിഡ് നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയെ കൂടാതെ മറ്റ് പല രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കൊവിഡിന് ശേഷം ലോകം പഴയതുപോലെയായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുദ്ധപൗര്‍ണമിയോട് അനുബന്ധിച്ച് രാജ്യത്തോട് അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡിനെ പരാജയപ്പെടുത്താന്‍ നിര്‍ണായക പങ്കാണ് വാക്‌സിനുള്ളത്. ഇപ്പോള്‍ കൊവിഡിനെ കുറിച്ച് നമ്മള്‍ക്ക് നന്നായി അറിയാം. കൊവിഡിനെതിരെ പോരാടാന്‍ ഇത് നമ്മളെ സഹായിക്കും. വാക്‌സിന്‍ കണ്ടുപിടിക്കാന്‍ പ്രേയത്ിനിച്ച ശാസ്ത്രിജ്ഞരെ കുറിച്ച ഓര്‍ത്ത് അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡിനെ രാജ്യത്ത് നിന്ന് തുരത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യം നേരിടുന്ന മറ്റ് വെല്ലുവിളികളെ നാം ശ്രദ്ധിക്കാതെ പോകരുത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥ വൃതിയാനം. നദികളും കാടും അപകടത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications