ആദ്യം തര്‍ക്കം; കെട്ടിപ്പിടിച്ച് വെടിയുതിര്‍ത്തു; പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കോളേജ് ക്യാമ്പസില്‍ പെണ്‍സുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാര്‍ത്ഥി സ്വയം ജീവനൊടുക്കി. നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നോയിഡയിലെ ശിവ നാടാര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി അനൂജ് ആണ്. സുഹൃത്തായ സ്‌നേഹയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയത്.
അനൂജും സ്‌നേഹയും ക്യാമ്പസിന്റെ പുറത്തെ ഡൈനിംഗ് ഹാളിന് പുറത്ത് തര്‍ക്കത്തിലേര്‍പ്പെടുന്നത് മറ്റ് വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. പിന്നീട് സ്‌നേഹയെ ആലിംഗനം ചെയ്ത ശേഷം അനൂജ് വെടിയുതിര്‍ക്കുകയായിപരുന്നു. പിന്നാലെ ഹോസ്റ്റല്‍ മുറിയിലേക്ക് പോയ അനൂജ് അവിടെ വച്ച് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നെന്ന് നോയിഡ പൊലീസ് പറഞ്ഞു.

സ്‌നേഹയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications