കത്രീനയുടെ ആരാധകനായിട്ടും എന്തുകൊണ്ട് വധ ഭീഷണി?കാരണം വെളിപ്പെടുത്തി യുവാവ്
മുംബൈ: ബോളിവുഡിലെ താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്നൗ സ്വദേശിയായ മന്‍വീന്ദര്‍ സിങ്ങാണ് അറസ്റ്റിലായത്. കത്രീനക്കും കൗശലിനും ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ വധഭീഷണി സന്ദേശങ്ങള്‍ അയച്ചത്. വിക്കി കൗശലിന്റെ പരാതിയില്‍ ഐ.ടി ആക്ട് പ്രകാരം ആണ് മുംബൈ പൊലീസ് കേസെടുത്തത്. കത്രീനയുടെ ആരാധകനായിട്ടും എന്തുകൊണ്ടാണ് വധ ഭീഷണി മുഴക്കി എന്നത് വ്യക്തമാക്കിയിരിക്കുകയാണ് യുവാവ് ഇപ്പോള്‍
കത്രീനയുടെ കടുത്ത ആരാധകനായ മന്‍വീന്ദര്‍ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി നിരന്തരം സന്ദേശം അയച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തന്റെയും നടിയുടേയും എഡിറ്റ് ചെയ്ത ചിത്രങ്ങളും ഇയാള്‍ പങ്കു വച്ചിരുന്നു. അതിന് ശേഷമാണ് പിന്നീട് വധഭീഷണി സന്ദേശങ്ങള്‍ അയച്ചത്.

ഇയാള്‍ മുംബൈയില്‍ സിനിമകളിലും ടിവി സീരിയലുകളിലും അവസരത്തിനായി ശ്രമിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിന് മുമ്പ് സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി വന്നിരുന്നു.അടുത്തിടെയാണ് സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണിക്കത്ത് ലഭിച്ചത്.
സംഭവത്തില്‍ അദ്ദേഹത്തിനും കുടുംബത്തിനും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.സല്‍മാന്‍ ഖാനെ വധിക്കാന്‍ നേരത്തെ ശ്രമം നടത്തിയിരുന്നതായി ഗുണ്ടാ സംഘം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications