തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം; പുതിയ കൊവിഡ് മാര്‍ഗരേഖയുമായി കേന്ദ്രം
ദില്ലി; പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. നിലവില്‍ 50 ശതമാനത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന നിബന്ധനയുള്ള സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.
മത, കായിക, വിദ്യാഭ്യാസ സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം. സ്വിമ്മിങ് പൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരുവിധ വിലക്കും പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ല.

ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് യുവജനകാര്യ കായിക മന്ത്രാലയം പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും. ബിസിനസ് ടു ബിസിനസ് (ബി 2 ബി) എക്സിബിഷൻ ഹാളുകൾക്ക് ഇതിനോടകം തന്നെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം എക്സിബിഷൻ ഹാളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇതിനായി എംഎച്ച്എയുമായി കൂടിയാലോചിച്ച് വാണിജ്യ വകുപ്പും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
അന്തർദ്ദേശീയ വിമാന യാത്രയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് കൊവിഡ് വ്യാപനത്തിന്‍റെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം (MOCA) തീരുമാനമെടുക്കാം. 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ആരോഗ്യ സെതു മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications