കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം; പുതിയ കൊവിഡ് മാര്‍ഗരേഖയുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി; പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. നിലവില്‍ 50 ശതമാനത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന നിബന്ധനയുള്ള സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക.

ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയോ; സത്യാവസ്ഥ ഇതാണ്ചെങ്കോട്ടയില്‍ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക താഴ്ത്തി ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയോ; സത്യാവസ്ഥ ഇതാണ്

മത, കായിക, വിദ്യാഭ്യാസ സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം. സ്വിമ്മിങ് പൂളുകള്‍ പൂര്‍ണ്ണ തോതില്‍ തുറക്കാം. നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരുവിധ വിലക്കും പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്ക് പ്രത്യേക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ല.

theatres

ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് യുവജനകാര്യ കായിക മന്ത്രാലയം പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കും. ബിസിനസ് ടു ബിസിനസ് (ബി 2 ബി) എക്സിബിഷൻ ഹാളുകൾക്ക് ഇതിനോടകം തന്നെ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു പുതിയ ഉത്തരവ് പ്രകാരം എല്ലാത്തരം എക്സിബിഷൻ ഹാളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. ഇതിനായി എംഎച്ച്എയുമായി കൂടിയാലോചിച്ച് വാണിജ്യ വകുപ്പും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

അന്തർ‌ദ്ദേശീയ വിമാന യാത്രയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് കൊവിഡ് വ്യാപനത്തിന്‍റെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് സിവിൽ ഏവിയേഷൻ മന്ത്രാലയം (MOCA) തീരുമാനമെടുക്കാം. 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, കൂടാതെ ആരോഗ്യ സെതു മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നു.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് വാക്‌സിൻ നൽകിയത് 11,115 ആരോഗ്യ പ്രവർത്തകർക്ക്, ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്സംസ്ഥാനത്ത് ഇന്ന് കൊവിഡ് വാക്‌സിൻ നൽകിയത് 11,115 ആരോഗ്യ പ്രവർത്തകർക്ക്, ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്

 'സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു എ വിജയരാഘവൻ'; വിമർശിച്ച് സിദ്ധിഖ് 'സംഘ്‌പരിവാറിനു ശശികല ടീച്ചർ എന്നത്‌ പോലെയാണു സിപിഎമ്മിനു എ വിജയരാഘവൻ'; വിമർശിച്ച് സിദ്ധിഖ്

English summary
theater and swimming pool can be fully operational; Center releases new covid guideline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X