കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും തിയേറ്റര്‍ തുറക്കുന്നു, ആദ്യ റിലീസ് അക്ഷയ് കുമാറിന്റെ സൂര്യവംശി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഒക്ടോബര്‍ 22ന് മഹാരാഷ്ട്രയില്‍ ആദ്യ റിലീസുണ്ടാവും. കൊവിഡ് നിയന്ത്രണങ്ങളില്‍ ഓരോന്നായി ഇളവുകള്‍ കൊണ്ടുവരികയാണ് സംസ്ഥാന സസര്‍ക്കാര്‍. അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഉദ്ധവ് ആവശ്യപ്പെട്ടു. തിയേറ്ററുകള്‍ക്കായി പ്രത്യേക കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാവും. അതേസമയം 50 ശതമാനം കപ്പാസിറ്റിയിലാവും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുകയെന്നാണ് സൂചന. ഇന്ത്യയിലെ മൊത്തം ബോക്‌സോഫീസ് കളക്ഷനില്‍ തന്നെ മഹാരാഷ്ട്രയ്ക്കുള്ള സ്വാധീനം വളരെ വലുതാണ്.

1

മള്‍ട്ടിപ്ലെക്‌സ് ശൃംഖല ഐനോക്‌സ് സിഇഒ അലോക് ടണ്ഡന്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എല്ലാ സുരക്ഷയും പ്രേക്ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബോളിവുഡ് സിനിമാ മേഖലയ്ക്ക് ഒന്നടങ്കം ഉണര്‍വ് നല്‍കുന്നതാണ് ഈ തീരുമാനം. നേരത്തെ പല ചിത്രങ്ങളും മഹാരാഷ്ട്രയില്‍ തിയേറ്റര്‍ തുറക്കാത്തത് കൊണ്ട് റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം മുംബൈയിലെ കളക്ഷന്‍ ഇല്ലാതെ വിജയിക്കാനാവാത്ത അവസ്ഥയിലാണ്. വാക്‌സിനേഷന്‍ ശക്തമായതും കൊവിഡ് കേസുകള്‍ കുറഞ്ഞതുമാണ് നിലവില്‍ മഹാരാഷ്ട്രയെ സഹായിച്ചിരിക്കുന്നത്.

മുംബൈയില്‍ 41 ശതമാനത്തോളം പേര്‍ വാക്‌സിന്‍ ചെയ്ത് കഴിഞ്ഞു. 88 ശതമാനത്തോളം പേര്‍ക്ക് ആദ്യ ഡോസും ലഭിച്ചു. അതേസമയം സ്‌കൂളുകള്‍ ഒക്ടോബര്‍ നാലിന് തുറക്കുമെന്ന് നേരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴിന് തുറക്കാനും തീരുമാനിച്ചിരുന്നു. അതേസമയം ആദ്യ റിലീസും ബോളിവുഡില്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ദീപാവലി ദിനത്തിലാണ് തിയേറ്റര്‍ തുറക്കുന്നത്. അക്ഷയ് കുമാറിന്റെ സൂര്യവംശിയാണ് റിലീസ് ചെയ്യുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. രണ്‍വീര്‍ സിംഗ്, അജയ് ദേവ്ഗണ്‍ എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.

ഉദ്ധവിന് നന്ദി പറഞ്ഞ് അക്ഷയ് രംഗത്തെത്തി. ഒരുപാട് കുടുംബങ്ങള്‍ ഉദ്ധവിനോട് നന്ദിയുള്ളവരായിരിക്കും. മഹാരാഷ്ട്രയിലെ തിയേറ്റര്‍ തുറന്നതിന് നന്ദിയെന്നും അക്ഷയ് കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ് സൂര്യവംശി. അതേസമയം ഹോളിവുഡില്‍ നിന്ന് മാര്‍വലിന്റെ ചിത്രം എറ്റേണല്‍സും ആ ദിവസമാണ് റിലീസ് ചെയ്യുന്നത്. സിനിമാപ്രേമികള്‍ക്ക് ഈ ദീപാവലി വലിയ ആഘോഷത്തിന്റേതാവും. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരുവര്‍ഷത്തിലധികമായി ബോളിവുഡ് വലിയ പ്രതിസന്ധിയിലായിരുന്നു. പല ചിത്രങ്ങളും വിചാരിച്ചത്ര കളക്ഷന്‍ പോലും നേടിയിരുന്നില്ല.

അതേസമയം പല സംസ്ഥാനങ്ങളും മഹാരാഷ്ട്രയ്ക്ക് സമാനമായി അണ്‍ലോക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ പക്ഷേ തിയേറ്ററുകള്‍ തുറന്നിട്ടില്ല. ദില്ലിയില്‍ തിയേറ്ററുകള്‍ തുറന്നിട്ടുണ്ട്. വിവാഹ ചടങ്ങുകള്‍ക്ക് നൂറ് പേര്‍ പരമാവധി പങ്കെടുക്കാം. തിയേറ്ററുകള്‍ 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. സ്‌കൂളുകള്‍ക്കും ഇതേ നിയമം തന്നെയാണ്. ആരാധനാലയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല. മാര്‍ക്കറ്റുകളിലും മാളുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം. ഒക്ടോബര്‍ ഒന്ന് മുതല്‍ കര്‍ണാടകത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നൂറ് ശതമാനം കപ്പാസിറ്റിയോടെ തന്നെ തിയേറ്റര്‍ പ്രവര്‍ത്തിക്കാമെന്നാണ്തീരുമാനം. പബ്ബുകളും അത്തരത്തില്‍ പ്രവര്‍ത്തിക്കാം. ടിപിആര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമുള്ള ജില്ലകളിലാണ് ഈ അനുമതികളുള്ളത്. രാത്രി പത്ത് മണി മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടാവും. നേരത്തെ ഇത് ഒമ്പത് മണിയായിരുന്നു. ആറ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പൂര്‍ണമായും ക്ലാസുകള്‍ തുറക്കും. സിനിമ തിയേറ്ററുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ഓഡിറ്റോറിയം, എന്നിവ നൂറ് ശതമാനം കപ്പാസിറ്റിയോടെ പ്രവര്‍ത്തിക്കാം. ഇത് ടിപിആര്‍ ഒരു ശതമാനത്തില്‍ കുറവുള്ള ഇടങ്ങളിലാണ്. അതോടൊപ്പം ആദ്യ ഡോസ് വാക്‌സിനെങ്കിലും തിയേറ്ററില്‍ എത്തുന്നവര്‍ എടുത്തിരിക്കണം.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

English summary
theatres will open in maharasthra, akshay kumar's sooryavanshi is the first release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X