സോനം കപൂറിന്റെ വീട്ടിലെ മോഷണം : വീട്ടിലെ ജോലിക്കാരിയായ നഴ്‌സും, ഭര്‍ത്താവും അറസ്റ്റില്‍
ന്യൂഡല്‍ഹി: സോനം കപൂറിന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. താരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ജോലി ചെയ്യുന്ന നഴ്‌സിനെയും, ഭര്‍ത്താവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സോനം കപൂറിന്റെ വീട്ടില്‍ നിന്നും 2.4 കോടി രൂപ വിലയുള്ള ആഭരണങ്ങളും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി 11നാണ് താരത്തിന്റെ വീട്ടില്‍ മോഷണം നടന്നത്.
സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മയുടെ കെയര്‍ടേക്കറാണ് അപര്‍ണ റൂത്ത് വില്‍സണ്‍. ഇവരുടെ ഭര്‍ത്താവ് നരേഷ് കുമാര്‍ സാഗര്‍ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയാണ് ജോലി ചെയ്യുന്നത്. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 23നാണ് പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സോനം കപൂറിന്റെ മാനേജരാണ് മോഷണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. ഈ വീട്ടില്‍ 20ഓളം പേരാണ് ജോലി ചെയ്യുന്നത്. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചും സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. സരിത നഗറില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് റെയ്ഡ് നടത്തിയത്. തുടര്‍ന്ന് 31കാരായ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വര്‍ണവും പണവും കണ്ടെടുത്തുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ വീട്ടില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ജോലിക്കാരെയും ചോദ്യം ചെയ്‌തെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ നിന്നും കേസ് സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.
മോഷണം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഫെബ്രുവരി 23 നാണ് സോനവും കുടുംബവും പരാതി നല്‍കിയതെന്ന് പൊലീസ് പത്രക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് ആനന്ദ് അഹുജയോടൊപ്പം ലണ്ടനിലാണ് സോനം കപൂര്‍ കഴിയുന്നത്. സര്‍ള അഹൂജ പണവും ആഭരണങ്ങളും സൂക്ഷിച്ച ബാഗാണ് മോഷ്ടിക്കപ്പെട്ടത്.
അടുത്തിടെയാണ് താരം ഗര്‍ഭിണിയാണെന്ന കാര്യം പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരോട് അറിയിച്ചത്. ഈ വാര്‍ത്ത സിനിമലോകവും സെലിബ്രിറ്റികളും ഏറ്റെടുത്തിരുന്നു. ബോളിവുഡിലെ ട്രെന്റിങ് വാര്‍ത്തകളില്‍ ഒന്നായിരുന്നു ഇത്. ഫോട്ടോഷൂട്ട് ദൃശ്യങ്ങളും വ്യത്യസ്തമായ ക്യാപ്ഷനോടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആനന്ദ് അഹൂജയുടെയും സോനം കപൂറിന്റെയും വിവാഹം 2018 ലാണ് കഴിഞ്ഞത്. സമീപകാലത്ത് സോനം കപൂര്‍ ഗര്‍ഭിണിയാണ് എന്ന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു
കാടും മലയും കയറി എങ്ങോട്ടാണ്; അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications