Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാനയിൽ മികച്ച പോളിംഗ്; ടിആർഎസ്-കോൺഗ്രസ് സംഘർഷം, പരാതിയുമായി ടെന്നീസ് താരം

Recommended Video

cmsvideo
    തെലങ്കാന ഇന്ന് പോളിംഗ് ബൂത്തിൽ | Oneindia Malayalam

    ഹൈദരാബാദ്: തെലങ്കാനയിൽ 5 മണിവരെ 70.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മാവോവാദി ഭീഷണിയുള്ള സ്ഥലങ്ങളിൽ വൈകിട്ട് നാലു മണിവരെയായിരുന്നു വോട്ടെടുപ്പ്. തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

    സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ കനത്ത പോരാട്ടച്ചൂടാണ് തെലങ്കാന കണ്ടത്. കോൺഗ്രസും ടിഡിപിയും സിപിഐയും ഒന്നിച്ച മഹാകൂട്ടമിയാണ് ടിആർഎസിന്റെ എതിരാളി.

    main

    രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. ടെന്നിസ് താരം സാനിയ മിർസ, ബാറ്റ്മിൻഡൻ താരം പിവി സിന്ധു കോച്ച് പുല്ലേല ​ഗോപിചന്ദ്, നടൻ അല്ലു അർജുൻ, ചിരഞ്ജീവി, നാഗാർജുന, രാംചരൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ എന്നിവർ വോട്ട് രേഖപ്പെടുത്തി. അതേസമയം വോട്ടേഴ്സ് ലിസ്റ്റിൽ തൻരെ പേരില്ലെന്ന ആരോപണവുമായി ടെന്നീസ് താരം ജ്വാല ഗുട്ട രംഗത്തെത്തി.

    ജ്വാല ഗുട്ടയ്ക്ക് പുറമെ മറ്റു ചിലരപം സമാനമായ പരാതികളുമായി രംഗത്തെത്തിയിരുന്നു.തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.. 1821 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ നടക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+