കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ, കാരണം മേലുദ്യോഗസ്ഥരുടെ ഉപദ്രവമോ!!!

  • By Sandra
Google Oneindia Malayalam News

തെലങ്കാന: പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച സംഭവം വിവാദമാകുന്നു. തെലങ്കാന പോലീസിലെ സബ് ഇന്‍സെ്‌പെക്ടര്‍ രാമകൃഷ്ണ റെഡ്ഡിയാണ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. 45 കാരനായ റെഡ്ഡിയെ പോലീസ് ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തലയയ്ക്ക് വെടിയേറ്റ പാടുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആരാണ് അന്‍ജെം ചൗധരി, ഐസിസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് പണ്ഡിതന്മാര്‍!!ആരാണ് അന്‍ജെം ചൗധരി, ഐസിസിനെ പിന്തുണയ്ക്കുന്നത് ഇസ്ലാമിക് പണ്ഡിതന്മാര്‍!!

ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം. സര്‍വ്വീസ് റിവോള്‍വറും സമീപത്തുനിന്ന് കണ്ടെടുത്തു. വെടിയൊച്ച കേട്ടെത്തിയ സഹപ്രവര്‍ത്തകരാണ് റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗജ് വാളിലെ ആശുപത്രിയിലേക്ക് മാറ്റി. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം സഹിക്കാന്‍ കഴിയാത്തതാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഡിഎസ്പി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരെ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. മേലധികാരികളുടെ ഉപദ്രവം അതിരുകടന്നതോടെയാണ് റെഡ്ഡി ആത്മഹത്യ ചെയ്തതെന്നാണ് സഹോദരന്റെ ആരോപണവും. മുന്‍ സൈനിക ഉദ്യോഗസ്ഥനായ റെഡ്ഡി ആന്ധ്രയിലെ നല്‍ഗൊണ്ട സ്വദേശിയാണ്. 2005ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം പോലീസില്‍ ചേരുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

gun-shoot

നേരത്തെ കര്‍ണ്ണാടകയില്‍ മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാവാതെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ മന്ത്രി കെജി ജോര്‍ജ്ജിനെതിരെയും എഡിജിപി എഎം പ്രസാദിനെതിരെയും ആരോപണമുയര്‍ന്നിരുന്നു. സംഭവം മന്ത്രിയുടെ രാജിയിലായിരുന്നു കലാശിച്ചത്. ജൂലൈ ഏഴിന് മടിക്കേരിയിലെ ഒരു ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ഡിവൈഎസ്പി ഗണപതിയെ കണ്ടെത്തിയത്.

English summary
f dead in official residence. His suicide note indicates harrasement by Seniors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X