അച്ഛനെ ജയിലഴിക്കുള്ളിൽ അടയ്ക്കണം; ജസ്റ്റിസ് ഫോർ പ്രണയ് ക്യാംപെയിനുമായി അമൃതവർഷിണി
ജാതിയുടെയും മതത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചാണ് അമൃതവർഷിണിയും പ്രണയിയും ഒന്നായത്. പക്ഷെ സമാധാനത്തോടെ ജീവിക്കാൻ ജാതിവെറി പിടിച്ച കുറേ മനുഷ്യർ അവരെ അനുവദിച്ചില്ല. മൂന്ന് ദിവസം മുൻപാണ് നൽഗോണ്ടയിലെ ആശുപത്രി വളപ്പിൽവെച്ച് അമൃത വർഷിണിയുടെ ഭർത്താവ് പ്രണയിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചുവെന്ന് കുറ്റം മാത്രമാണ് പ്രണയ് ചെയ്തത്. പക്ഷെ കരഞ്ഞ് തളർന്നിരിക്കാൻ അമൃതവർഷിണി ഒരുക്കമല്ല. പ്രണയിയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടങ്ങി അമൃത വർഷിണി. പോരാട്ടങ്ങളെ ഏകോപിപ്പിക്കാനായി 'ജസ്റ്റിസ് ഫോർ പ്രണയ് ' എന്ന ഫേസ്ബുക്ക് പേജും തുടങ്ങി.

എട്ട് മാസങ്ങൾക്ക് മുൻപ്
എട്ട് മാസങ്ങൾക്ക് മുൻപാണ് ഉന്നത ജാതിയിൽപെട്ട അമൃത വർഷിണിയും ദളിത് വഭാഗത്തിൽപെട്ട 23കാരൻ പ്രണയിയും വിവാഹിതരായത്. ഇരുവരുടെയും പ്രണയബന്ധം വീട്ടിൽ അറിഞ്ഞത് മുതൽ അമൃതയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്. നിരന്തരമായി അമൃതയുടെ പിതാവും അമ്മാവനും ചേർന്ന് പ്രണയിയേ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് അവർ ഒന്നാവുകയായിരുന്നു.

കുഞ്ഞ് ജനിക്കാനിരിക്കെ
വിവാഹശേഷവും അമൃതയുടെ വീട്ടുകാർ ഭീഷണി തുടർന്ന് കൊണ്ടേയിരുന്നു. ഇതിനിടയിൽ അമൃത ഗർഭിണിയായി. ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് പിതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി അമൃത പറയുന്നു. അമ്മയോടൊപ്പം അമൃതയെ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുവന്നതാണ് പ്രണയ്. ആശുപത്രിയിൽ നിന്നും മടങ്ങുന്ന വഴി അതിക്രൂരമായി ഗുണ്ടകൾ പ്രണയിയേ കൊലപ്പെടുത്തുകായായിരുന്നു.

പട്ടാപ്പകകൽ
തെലങ്കാനയിലെ നൽകൊണ്ട ജില്ലയിലെ മിർയൽഗൊണ്ടയിൽവെച്ചാണ് പട്ടാപ്പകൽ പ്രണയ് ആക്രമണത്തിന് ഇരയാകുന്നത്. ആശുപത്രി ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോഴേക്കും പിന്തുടർന്നെത്തിയ അക്രമി പ്രണയിയെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇയാൾ ഓടി രക്ഷപെട്ടു.

സ്വന്തം ബന്ധുക്കൾ
പ്രണയിയേ കൊലപ്പെടുത്തിയത് സ്വന്തം ബന്ധുക്കൾ തന്നെയാണെന്ന സംശയം ആദ്യം പ്രകടിപ്പിച്ചത് അമൃത തന്നെയാണ്. പോലീസ് അന്വേഷണത്തിൽ ബോധ്യമാവുകയും ചെയ്തു. 10 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. രണ്ട് മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. മകൾ അന്യജാതിക്കാരനെ വിവാഹം കഴിച്ചത് മൂലമുള്ള ദുരഭിമാനമാണെന്ന് അമൃതയുടെ അച്ഛൻ മാരുതി റാവുവും അമ്മാവൻ ശ്രാവണും കുറ്റസമ്മതം നടത്തി.

അതിജീവനം
ഒറ്റ നിമിഷം കൊണ്ട് തകർത്തെറിയപ്പെട്ട സ്വപ്നങ്ങളെല്ലാം അമൃത വീണ്ടും തുന്നിചേർക്കുകയാണ്. എന്ത് സംഭവിച്ചാലും തന്റെ വയറ്റിൽ വളരുന്ന പ്രണയിയുടെ കുഞ്ഞിനെ പ്രസവിച്ച് വളർത്തുമെന്ന് അമൃത പറയുന്നു. അമൃതയ്ക്ക് താങ്ങായി പ്രണയിയുടെ കുടുംബവും ഒപ്പമുണ്ട്. തന്റെ അച്ഛൻ ഉൾപ്പെടെ ജാതിഭ്രാന്ത് പിടിച്ചവർ അഴിയെണ്ണുന്നത് തനിക്ക് കാണണമെന്നും അമൃത പറയുന്നു.

ജസ്റ്റിസ് ഫോർ പ്രണയ്
ജാതീയതയ്ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് അമൃത പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച ഫേസ്ബുക്ക് പേജ് മണിക്കൂറുകൾക്കകം തന്നെ പതിനായിരങ്ങളാണ് ഫോളോ ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങൾ ആളുകൾ പങ്കുവെയ്ക്കുന്നു. നീതിയ്ക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. അമൃതയുടെ പിതാവിനും അമ്മാവനും വധശിക്ഷ തന്നെ നൽകണമെന്ന ആവശ്യവും നിരവധി പേർ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ദുരഭിമാനക്കൊലകൾക്ക് അറുതി വരുത്താൻ പോരാട്ടം തുണയാകുമെന്നാണ് അമൃതയുടെ പ്രതീക്ഷ.

കോൺഗ്രസ് നേതാവ്
അതേസമയം പ്രണയിയുടെ മരണത്തിൽ പങ്കുണ്ടെന്നാരോപിച്ച് മിർയൽഗൊണ്ടയിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് കരീമിനെ പാർട്ടി സസ്പെൻഡ് ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് കരീമിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications